നാഗ്പൂര്‍ : ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന അവസാന ടി20 മത്സരത്തില്‍ ഇന്ത്യക്കായി ദീപക് ചാഹര്‍ ഹാട്രിക്ക് നേടിയിരുന്നു. 18 ാം ഒവറിലായിരുന്നു ചാഹറിന് അടിപ്പിച്ച് മൂന്ന് വിക്കറ്റുകള്‍ കിട്ടിയത്. ഷറഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍, അമീനുല്‍ ഇസ്ലാം എന്നിവരുടെ വിക്കറ്റുകളാണ് ചാഹര്‍ നേടിയത്. 3.2 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് താരം നേടിയത്.
ഇതോടെ ടി20 മത്സരത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ പുരുഷ താരമായി ചാഹര്‍. താരത്തിന് അഭിനന്ദനവുമായി ബിസിസിഐയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ട്വീറ്റിന് തെറ്റുപറ്റി. ടി20 ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നാണ് ചാഹറിനെ ബിസിസിഐ വിശേഷിപ്പിച്ചത്.
എന്നാല്‍ ബിസിസിഐയുടെ തെറ്റ് ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തി. ടി20 ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ പുരുഷ താരം മാത്രമാണ് ചാഹര്‍ എന്ന് വനിതകളില്‍ ഏക്ത ബിഷത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാട്രിക്ക് നേടിയിട്ടുണ്ടെന്നും ആരാധകര്‍ ഓര്‍മിപ്പിച്ചു.
2012 ല്‍ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു ഏക്ത ഹാട്രിക്ക് നേടിയത്. 16 റണ്‍സ് വിട്ടക്കൊടുത്തായിരുന്നു അന്ന് താരം ഹാട്രിക്ക് നേടിയത്. ബിസിസിഐ ട്വീറ്റ് തിരുത്തണമെന്നും വനിതാ താരങ്ങള്‍ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കണമെന്നും ആരാധകര്‍ പറഞ്ഞു. എന്നാല്‍ ബിസിസിഐ ഇതുവരെ ട്വീറ്റ് തിരുത്തിയിട്ടില്ല.

Comments