
വിവാഹത്തിന് പുഞ്ചിരിയുമായി നില്ക്കുന്ന വരനെയും വധുവിനെയും നമ്മള് കണ്ടിട്ടുണ്ട്. പക്ഷേ തോക്കേുമായി നല്ക്കുന്ന വരനെയതും വധുവിനെ പറ്റി ആരും ചിന്തിക്കുക പോലും ഇല്ല. പക്ഷേ നാഗാലാന്റില്‍ ഒരു പ്രമുഖ വിവാഹ ചടങ്ങില്‍ ഇതായിരുന്ന പ്രധാന ആകര്‍ഷണം. നാഗാലാന്റിലെ വിമത നേതാവിന്റെ മകന് തന്റെ വിവാഹത്തിന് തോക്കേന്തി നില്ക്കുന്ന ചിത്രം വിവാദമായത്. നാഗാലാന്റിലെ എന്എസ്സിഎന്-യു നേതാവിന്റെ മകനും വധുവുമാണ് വിവാഹത്തിന് തോക്കുമായി നില്‍ക്കുന്നത്. ഈ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
നാഗാഗ്രൂപ്പുമായി കേന്ദ്രം സമാധാന കരാര്‍ ഉണ്ടാക്കുന്നതിനിടെയാണ് പുതിയ വിവാദം. നാഗാലാന്റിലെ വാണിജ്യ കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍
എ കെ 47, എം 16 , എ16 എന്നീ ഓട്ടോമാറ്റിക് തോക്കുമായാണ് ഇവര്‍ വേദിയില്‍ എത്തിയത്. ഇരുവരും തേക്കേന്തി സദസ്സില്‍ വന്നത് അതിഥികളെ അമ്പരപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ അത്തരം ചിത്രങ്ങള്‍ കണ്ടില്ലെന്നും അതുകൊണ്ട് ആശങ്കയില്ലെന്നും നാഗാലാന്റ് പൊലീസ് ചീഫ് ടി ജോണ്‍ ലോംഗ്കുമെര് പറഞ്ഞതായി ഒരു പ്രമുഖ ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വരന്റെയും വധുവിന്റെയും പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏഴ് നാഗാ വിമതരെ ഗ്രൂപ്പുകളില്‍ ഒന്നാണ് ന്എസ്സിഎന്-യു. 2007 നവംബര്‍ 23നാണ് എന്എസ്സിഎന് -യു സ്ഥാപിച്ചത്.






