ന്യൂനപക്ഷം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വീണ്ടും അഭിപ്രായം പറഞ്ഞ് സുപ്രീംകോടതി ജസ്റ്റീസ് റോഹിംഗ്ടണ് ഫാലി നരിമാന്. തന്റെ വിധി പഠിക്കണമെന്നും നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് പറഞ്ഞത്. അസാധാരണ സാഹചര്യത്തില്‍ മറ്റൊരു കേസ് പരിഗണിക്കുന്ന വേളയിലാണ് പ്രതികരണം വന്നത്.
കര്‍ണാടക നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ പ്രതികരണം.ശബരിമല വിഷയത്തിലെ ഭിന്ന വിധിന്യായം വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു ജസ്റ്റീസ് നരിമാന് സുപ്രീംകോടതി വിധിയോട് കളിക്കരുരുതെന്നും ഉദ്യോഗസ്ഥരെ ഇക്കാര്യം പഠിപ്പിക്കുകയും നിര്‍ദേശം നല്‍കുകയും വേണമെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതികരിക്കാതെ സോളിസിറ്റര്‍ ജനറല്‍ പോകുകയും ചെയ്തു.
ഇന്നലെ സുപ്രീംകോടതി അഞ്ചംഗ ബഞ്ച് ശബരിമലയിലെ യുവതീ പ്രവേശന വിഷയം വിശാല ബഞ്ചിന് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ട് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ എത്തിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചത്. ശബരിമല വിഷയത്തില്‍ സോളിസിറ്റര്‍ ജനറലോ കേന്ദ്ര സര്‍ക്കാരോ കക്ഷിയല്ല എന്നിരിക്കെയാണ് തങ്ങളുടെ വിധി നടപ്പാക്കണമെന്ന് പറഞ്ഞത്. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള നിര്‍ദേശം പോലെയായിട്ടുണ്ട് പരാമര്‍ശം.
എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജി തള്ളിക്കളഞ്ഞ ജസ്റ്റീസ് മിസ്റ്റര്‍ സോളിസിറ്റര്‍ ജനറല്‍ എന്ന പരാമര്‍ശത്തോടെയാണ് പ്രതികരിച്ചത്. ഇന്നലെ ശബരിമലയില്‍ യുവതീപ്രവേശം നടപ്പാക്കണമെന്ന് പറയുന്ന ന്യുനപക്ഷ വിധി പ്രസ്താവ്യം നടത്തിയത് നരിമാനായിരുന്നു. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡും ഈ വിധിയെ പിന്താങ്ങിയിരുന്നു. ഇന്നലെ ഇരുവരും നടത്തിയ ന്യൂനപക്ഷ വിധി കൂടുതല്‍ പേജുകള്‍ ഉള്ളതുമായിരുന്നു.
അതേസമയം ഭൂരിപക്ഷ വിധിയില്‍ ശബരിമല കേസ് ഏഴംഗ വിശാല ബഞ്ചിന് കൈമാറുകയായിരുന്നു. കേസില്‍ പഴയ വിധി നില നില്‍ക്കുമോ അസാധുവാകുമോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരിന് പോലും വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തവണ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാട് എടുക്കേണ്ടതില്ലെന്ന നിലപാടില്‍ എത്തി നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശന നിഷേധത്തിനൊപ്പം പാഴ്സി സ്ത്രീകള്‍ക്കും മുസ്ളീം വനിതകള്‍ക്കും ദേവാലയങ്ങളില്‍ പ്രവേശനം അനുവദിക്കാത്തതിന് എതിരേയുള്ള ഹര്‍ജി സുപ്രീംകോടതിയുടെ മുന്നലുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളും നില നില്ക്കുന്ന സാഹചര്യത്തിലാണ് വിഷയം ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടത്. അതേസമയം ഏഴംഗ ബഞ്ചില്‍ ജസ്റ്റീസ് നരിമാന് ഉണ്ടാകുമെന്ന് വ്യക്തമല്ല. അടുത്ത ദിവസം ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി വിരമിക്കുന്നതോടെ പകരക്കാരനായി എത്തുന്ന ചീഫ് ജസ്റ്റീസായിരിക്കും ബഞ്ച് തീരുമാനിക്കുക.

Comments