More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mangalam Varika
Loading...

തീഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിന്റെ പ്രേതബാധ, നായ്ക്കള്‍ ഓരിയിടുന്നു, കടവാവലുകളുടെ ചിറകടിശബ്ദം; ബാധയൊഴിപ്പിക്കാന്‍ ഉച്ചാടനക്രിയകള്‍

Authored by Web Desk | Last updated: 15 Nov 2019, 2:35 PM | 2 min read

Print

ദലമര്‍മ്മരം - പ്രഭാവര്‍മ്മ

തീഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിന്റെ പ്രേതബാധ, നായ്ക്കള്‍ ഓരിയിടുന്നു, കടവാവലുകളുടെ ചിറകടിശബ്ദം; ബാധയൊഴിപ്പിക്കാന്‍ ഉച്ചാടനക്രിയകള്‍
അന്ധവിശ്വാസങ്ങള്‍ക്ക് അറുതിയില്ല. ഡല്‍ഹിയിലെ കുപ്രസിദ്ധമായ തീഹാര്‍ ജയിലില്‍ പ്രേതബാധ മുന്‍നിര്‍ത്തി ഉച്ചാടനക്രിയകള്‍ നടക്കുകയാണിപ്പോള്‍.

ഒരിക്കല്‍ ഒരു നമ്പൂതിരി യുവാവ് അന്ധവിശ്വാസങ്ങളിലുള്ള തന്റെ അവിശ്വാസം പ്രഖ്യാപിച്ചപ്പോള്‍ വിശ്വാസികളായ കൂട്ടുകാര്‍ അയാളെ വെല്ലുവിളിച്ചു.

യക്ഷി നിവസിക്കുന്നത് എന്നു കരുതപ്പെടുന്ന ഒരു പാലയുണ്ട് ഗ്രാമത്തില്‍. പൗര്‍ണമിനാളില്‍ അര്‍ദ്ധരാത്രിയില്‍ ആ പാലയില്‍ ഒരു ആണി തറച്ചിട്ടു വരാന്‍ ധൈര്യമുണ്ടോ?

നമ്പൂതിരി യുവാവ് വെല്ലുവിളി ഏറ്റെടുത്തു. അപ്പോഴും കൂട്ടുകാര്‍ അയാള്‍ക്കു മുന്നറിയിപ്പു നല്‍കിക്കൊണ്ടേയിരുന്നു:
അരുതാത്തതിനൊന്നും പുറപ്പെടേണ്ട. നിരവധി പേരെ, പ്രത്യേകിച്ച് യുവാക്കളെ കൊന്നിട്ടുള്ള കുപ്രസിദ്ധയായ യക്ഷിയാണ് അതിലുള്ളത്.

വഴിയേ പോകുന്നവരെ, വിശേഷിച്ചു സുന്ദരന്മാരെ ആകര്‍ഷിച്ചു കൂട്ടിക്കൊണ്ടുപോകും. പിറ്റേന്ന് അവരുടെ എല്ലും മുടിയും മാത്രമാണത്രേ കിട്ടുക. വഴിയേ പോകുന്നവരെ പിടിക്കുമെങ്കില്‍, നേരിട്ട് അങ്ങോട്ടുചെല്ലുന്നവരുടെ കാര്യം പറയാനുണ്ടോ? അതും പാലയില്‍ ആണി തറയ്ക്കാന്‍ പുറപ്പെട്ടാല്‍?

നിലാവില്‍ അതിസുന്ദരിയായ ഒരു യുവതി എത്തുന്നതും മുറുക്കാന്‍ ഇത്തിരി ചുണ്ണാമ്പ് ചോദിക്കുന്നതും നാണംനടിച്ച് മണ്ണില്‍ കാല്‍നഖംകൊണ്ട് വര വരയ്ക്കുന്നതുമൊക്കെ വാങ്മയദൃശ്യങ്ങളായി യുവാക്കള്‍ അവതരിപ്പിച്ചു. പക്ഷേ, യുവാവ് പിന്തിരിഞ്ഞില്ല.

പൗര്‍ണമിനാളില്‍, വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ അയാള്‍ ആണിയും ചുറ്റികയുമായി പുറപ്പെടുകതന്നെ ചെയ്തു. ആണി പാലയില്‍ തറച്ച് പിന്തിരിയാന്‍ നോക്കുമ്പോള്‍ ആരോ പൂണൂലില്‍ പിടിച്ചുവലിക്കുന്ന പോലെ...

പിന്നെ നമ്പൂതിരി യുവാവിന് ഒന്നും ഓര്‍മയുണ്ടായില്ല. അയാള്‍ ഭയന്ന് ബോധംകെട്ടു വീണു!
മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കൂട്ടായ്മയ്ക്കിടയില്‍ ഒരു ചിന്ത മുളച്ചു. മോര്‍ച്ചറിയില്‍ അര്‍ദ്ധരാത്രി പോകാമോ? എന്നിട്ട് മരിച്ചവരുടെ ഓരോരുത്തരുടെയും മുഖത്തു നോക്കാമോ?

ഒരു കുട്ടിയുണ്ടായി വെല്ലുവിളി ഏറ്റെടുക്കാന്‍. അവന്‍ കുറ്റാക്കുറ്റിരുട്ടത്ത് മോര്‍ച്ചറിക്കുള്ളിലേക്കു കടന്നുചെല്ലാന്‍ തയ്യാറായി. കടന്നുചെന്നു എന്നതിനു തെളിവു വേണ്ടേ? അതിനായി
ഓരോ മിഠായി മൃതദേഹങ്ങളുടെ വായില്‍ വയ്ക്കണമെന്നു കൂട്ടുകാര്‍ വ്യവസ്ഥ ചെയ്തു.

മിഠായിയുമായി രാത്രി മോര്‍ച്ചറിയില്‍ ചെന്നു. ഓരോ മൃതദേഹത്തിന്റെയും വെള്ള മുഖപടം നീക്കി വായില്‍ മിഠായി വച്ചുകൊടുത്തു. ആ നിരയിലെ അവസാനത്തെ സ്‌ട്രെച്ചറിലെത്തി.

മുഖം മറച്ച വെള്ളത്തുണി നീക്കി. മിഠായി വായിലേക്കു തിരുകാന്‍ നോക്കുമ്പോഴുണ്ട് മൃതദേഹം അലറിവിളിച്ച് എഴുന്നേല്‍ക്കുന്നു. ആ അലര്‍ച്ചയ്‌ക്കൊപ്പം അലറി ആ മെഡിസിന്‍ വിദ്യാര്‍ത്ഥി അവിടെ ബോധം കെട്ടുവീണു.

പുറത്തു കാത്തുനില്‍ക്കുകയായിരുന്ന കൂട്ടുകാര്‍ അലര്‍ച്ച കേട്ട് അകത്തേക്കു ചെന്നു. ഭയന്ന് ഹൃദയസ്തംഭനം വന്ന് കൂട്ടുകാരന്‍ മരിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്ക്!

പാലയില്‍ ആണി തറയ്ക്കാന്‍ പോയ യുവാവിനെ പാല വിടാതെ പിടികൂടിയതെങ്ങനെയാണ്? യക്ഷി പിടികൂടിയതാണോ?
കൂട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണു സത്യം മനസിലായത്. തന്റെ പൂണൂല്‍ കൂടി ചേര്‍ത്തുവെച്ചായിരുന്നുവത്രേ പാലയില്‍ അയാള്‍ ആണി തറച്ചത്. പിന്തിരിഞ്ഞപ്പോള്‍, അതുകൊണ്ടുതന്നെ പൂണൂല്‍ വിട്ടുപോന്നില്ല. അതേയുള്ളു.

ഉള്ളില്‍ യക്ഷിയെക്കുറിച്ചുള്ള ഭയം ബാല്യത്തില്‍ത്തന്നെ ഉറച്ചിരുന്നതുകൊണ്ട്, യക്ഷിയില്‍ വിശ്വാസമില്ലാതിരുന്നിട്ടുകൂടി യക്ഷിതന്നെയാവാം പൂണൂല്‍ പിടിച്ചു വലിച്ചതെന്ന് അയാള്‍ കരുതി!

മോര്‍ച്ചറിയില്‍ മൃതദേഹം അലറിവിളിച്ചതെങ്ങനെ? പൊലീസ് അനേ്വഷണത്തില്‍ വെളിവായത്, മിഠായിയുമായി വരുന്ന കൂട്ടുകാരനെ ഭയപ്പെടുത്താന്‍ സഹപാഠികളിലൊരാള്‍ ഒരു സ്‌ട്രെച്ചറില്‍ വെറുതേ വെള്ളപുതച്ച് കിടക്കുകയായിരുന്നുവത്രേ!

ഏതായാലും അന്ധവിശ്വാസങ്ങള്‍ക്ക് അറുതിയില്ല. ഡല്‍ഹിയിലെ കുപ്രസിദ്ധമായ തീഹാര്‍ ജയിലില്‍ പ്രേതബാധ മുന്‍നിര്‍ത്തി ഉച്ചാടനക്രിയകള്‍ നടക്കുകയാണിപ്പോള്‍. കൊണ്ടുപിടിച്ച് പൂജകള്‍, മന്ത്രവാദങ്ങള്‍, ബാധയൊഴിപ്പിക്കലുകള്‍ ഒക്കെ!

ജയിലിനുള്ളില്‍ ഭീകരമായ വിധത്തില്‍ പ്രേതബാധയുണ്ടത്രേ. രാത്രിയുടെ നിശബ്ദതയില്‍ നായ്ക്കള്‍ ഓരിയിടുന്നതു കേള്‍ക്കാം. കടവാവലുകളുടെ ചിറകടിശബ്ദം കേള്‍ക്കാം.

ജനാലകള്‍ തുറക്കുന്ന ശബ്ദം കേള്‍ക്കാം. ഇരുട്ടിന്റെ നിശബ്ദതയില്‍ കാല്‍പ്പെരുമാറ്റം കേള്‍ക്കാം... അങ്ങനെ പലതും.

ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ സഹിക്കാമായിരുന്നുവത്രേ. തടവുകാരില്‍ പലര്‍ക്കും ഈ സമയത്ത് ഇരുട്ടില്‍ മുഖത്ത് അടിയേല്‍ക്കുന്നു. അതിശക്തമായ മുഖത്തടി!

ആരുടെയൊക്കെ പ്രേതങ്ങളാണ് ഇറങ്ങിനടക്കുന്നത് എന്നു തടവുകാരും ജയില്‍ അധികൃതരും കണ്ടെത്തിയിട്ടുണ്ട്.
1984ല്‍ തീഹാറില്‍ തൂക്കിലേറ്റപ്പെട്ട കാശ്മീര്‍ വിഘടനവാദി മഖ്ബൂല്‍ ഭട്ട്, 2013 ല്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു എന്നിവരുടെ പ്രേതങ്ങളാണത്രേ രാത്രിസഞ്ചാരം നടത്തുന്നത്.

ജയിലില്‍ തൂങ്ങിമരിച്ച മറ്റു ചില ആത്മാക്കളും ഒപ്പം കൂടിയിട്ടുണ്ട് എന്നു ചില മന്ത്രവാദികള്‍ പറഞ്ഞത്രേ. ആ മന്ത്രവാദികളാണ് ഒഴിപ്പിക്കലിനെത്തിയിട്ടുള്ളത്.

ഏതായാലും ജയില്‍ കവാടം തുറന്നുകൊടുക്കാനും തടവുശിക്ഷയനുഭവിക്കുന്നവരെ മോചിപ്പിക്കാനും പ്രേതങ്ങള്‍ക്കു കഴിയുന്നില്ല. രാത്രി ഇറങ്ങിനടക്കുന്ന പ്രേതങ്ങളൊന്നും സിസിടിവിയില്‍ പതിയുന്നതുമില്ല.

തീഹാറില്‍ എന്താണു സംഭവിക്കുന്നത് എന്നത് ശാസ്ത്രീയമായി അനേ്വഷിക്കുകയാണു വേണ്ടത്. രാത്രിയില്‍ ഇറങ്ങിനടന്ന് ആളുകളുടെ മുഖത്തടിക്കുന്നത് ഏതു തടവുകാരനാണ്, അഥവാ ഏതു ജയില്‍ ഉദ്യോഗസ്ഥനാണ് എന്ന് ശാസ്ത്രീയ മാര്‍ഗത്തില്‍ കണ്ടുപിടിക്കുകയാണു വേണ്ടത്.

ഈ മൂന്നാം സഹസ്രാബ്ദഘട്ടത്തില്‍ മന്ത്രവാദം നടത്തുകയല്ല വേണ്ടത്. ഭരണഘടനാലംഘനം കൂടിയാണ് സര്‍ക്കാര്‍ നടത്തുന്ന മന്ത്രവാദം. ഭരണഘടനയുടെ 51 എ വകുപ്പ് പറയുന്നത് ശാസ്ത്രയുക്തി വളര്‍ത്തുന്ന കാര്യങ്ങളേ ചെയ്യാവൂ എന്നാണ്. അപ്പോള്‍ അധികാരികള്‍ തന്നെ പ്രേതബാധ ഒഴിപ്പിക്കാനിറങ്ങിയാലോ?

ദലമര്‍മ്മരം - പ്രഭാവര്‍മ്മ





Tags

  • ദലമര്‍മ്മരം
  • short story

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാളും പരിചയും

വാളും പരിചയും

സര്‍പ്രൈസ്

സര്‍പ്രൈസ്

ഞണ്ടുകളുടെ നാട്

ഞണ്ടുകളുടെ നാട്

പതറാതെ നീനു

പതറാതെ നീനു

ഉണ്ണിക്കുട്ടന്റെ അമ്മ

ഉണ്ണിക്കുട്ടന്റെ അമ്മ

മണ്‍കാശിന് ചാമ്പല്‍ കൊഴുക്കട്ട

മണ്‍കാശിന് ചാമ്പല്‍ കൊഴുക്കട്ട

Comments