
മുംബൈ : മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായി കണക്കാക്കുന്നതാണ് ഗുജറാത്ത്- അഹമ്മദാബാദ്- മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി കണക്കാക്കിയിരുന്നത്. ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങി പകരം ഈ പണം കര്‍ഷക ക്ഷേമത്തിനായി ഉപയോഗിക്കും.
പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് 2017 സെപ്റ്റംബറിലാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്കായി ജപ്പാന് 88000 കോടി രൂപ 0.1 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാനായിരുന്നു ധാരണയായത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കാനുമായിരുന്നു ധാരണ.






