
ക്വാലാലംപൂര്‍: മലേഷ്യയില്‍ അവശേഷിച്ചിരുന്ന ഒടുവിലത്തെ സുമാത്രന്‍ കണ്ടാമൃഗവും കണ്ണടച്ചു. 25 വയസുള്ള ഇമാന് എന്നു പേരുള്ള പെണ് സുമാത്രന്‍ കാണ്ടാമൃഗമാണ് ബോര്‍ണിയോ ദ്വീപില്‍ ക്യാന്‍സര്‍ ബാധിച്ച് കണ്ണടച്ചത്. ഇതോടെ മലേഷ്യയില്‍ നിന്ന് സുമാത്രന്‍ കണ്ടാമൃഗങ്ങളുടെ വംശം തന്നെ ഇല്ലാതായെന്ന് വന്യജീവി അധികൃതര്‍ വ്യക്തമാക്കി.
ശരീരത്തില്‍ ട്യൂമറുകള്‍ വളരുന്നത് കൊണ്ട് വേദനയെ അതിജീവിച്ചായിരുന്നു ഇമാന് ജീവിച്ച് വന്നതെന്ന് സബാഹ് വൈല്‍ഡ്ലൈഫ് വിഭാഗം ഡയറക്ടര്‍ പറഞ്ഞു. മലേഷ്യയില്‍ അവശേഷിച്ച അവസാന ആണ് സുമാത്രന്‍ കാണ്ടാമൃഗം ഇക്കഴിഞ്ഞ മെയില്‍ ആണ് കണ്ണടച്ചത്. ഒരു കാലത്ത് മലേഷ്യയില്‍ ധാരാളമായി സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ കാണപ്പെട്ടിരുന്നു.
നിലവില്‍ ലോകത്ത് 80 നു അടുത്ത് സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് അതിജീവിക്കുന്നതെന്നാണ് വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ടിന്റെ വിലയിരുത്തല്‍. ഇതില്‍ കൂടുതലും ഇന്തോനേഷ്യയിലെ വനങ്ങളിലാണ് അവശേഷിക്കുന്നതെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വ്യതിയാനവും, ചൈനയിലെ പരമ്പരാഗത മരുന്നിനായി ഇവയെ വേട്ടയാടുന്നതുമാണ് ഇവയുടെ വംശം ഇല്ലാതാക്കിയത്. ആഫ്രിക്കയില്‍ കാണപ്പെടുന്ന കാണ്ടാമൃഗങ്ങള്‍ക്കും സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ക്കും രണ്ട് കൊമ്പുകളുണ്ട്.






