കൊച്ചി: മൊെബെല്‍ ഫോണിലും കമ്പ്യൂട്ടറിലും ഉപയോഗിക്കുന്ന ടെലഗ്രാം ഇന്‍സ്റ്റന്റ് മെസേജിങ് അപ്ലിക്കേഷന്‍ കുറ്റകൃത്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്നെന്നു പോലീസ്. െഹെക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു പരാമര്‍ശം. ടെലഗ്രാം ഉപയോഗിച്ചു ക്രിമിനലുകള്‍ സുരക്ഷിതമായി സന്ദേശങ്ങള്‍ െകെമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാകില്ല. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം നശിക്കാന്‍ സെറ്റ് ചെയ്യാം. ഇത്തരം ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യാനോ സ്ക്രീന്‍ ഷോട്ട് എടുക്കാനോ ആകില്ല.
ഉപയോഗിക്കുന്നയാള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ അവസരം നല്കുന്നതിനാല് ക്രിമിനലുകള്‍ അശ്ലീല ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകളും സിനിമാ സാഹിത്യ ചോരണവും നടത്താനും ടെലഗ്രാമിനെ ഉപയോഗിക്കുകയാണ്. ക്രെഡിറ്റ്കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുടെ വില്‍പ്പനയും നടക്കുന്നു. ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി അഥീന സോളമന് നല്കിയ ഹര്‍ജിയിലാണു സത്യവാങ്മൂലം.
ടെലഗ്രാമിന്റെ സെര്‍വറുകള്‍ രാജ്യത്തിനകത്ത് സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. നിലവില്‍ സെര്‍വറുകള്‍ ഇന്ത്യക്കു പുറത്താണു സ്ഥിതി ചെയ്യുന്നത്. ക്രിമിനല്‍ കേസുകളില്‍ ആവശ്യപ്പെടുന്ന വിവരം നല്കാന് അപ്ലിക്കേഷന്‍ ബാധ്യസ്ഥരാവുന്ന സംവിധാനമുണ്ടാവണമെന്നും പോലീസ് ആവശ്യപ്പെടുന്നു. വാട്ട്സ്ആപ്പ് പോലുളള മെസേജിങ് സംവിധാനങ്ങളില്‍ മൊെബെല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ടെലഗ്രാമില്‍ യൂസര്‍ നെയിം ഉപയോഗിക്കാം. ഇത് ഉപയോക്താവിനു രഹസ്യമായിരിക്കാന്‍ അവസരം നല്കുന്നു.
ഉപയോക്താവിന് ഗ്രൂപ്പ്, ചാനല്‍ ഉടമയില്നിന്നുവരെ മൊെബെല്‍ നമ്പര്‍ മറച്ചുവയ്ക്കാം. അപ്ലിക്കേഷന്‍ ഉടമകള്‍ പോലീസുമായി സഹകരിക്കാത്തതിനാല്‍ ആരൊക്കെയാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതെന്നു കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്റര്‍നെറ്റിലെ അപകടകരമായ വിവരങ്ങള്‍ തടഞ്ഞുവെക്കുന്നതിനു വിവര സാങ്കേതിക നിയമപ്രകാരം വ്യവസ്ഥയുണ്ട്. എന്നാല്‍ ആപ്ലിക്കേഷന്‍ ഉടമകള്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു നടപടിയെടുക്കാനുതകുന്ന സംവിധാനങ്ങള്‍ നിലവിലില്ല. സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി െസെബര്ഡോം ഓപ്പറേഷന് ഓഫീസര്‍ എ. ശ്യാം കുമാറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Comments