
രാജ്യത്ത് മൊബൈല്‍ റീച്ചാര്‍ജ് നിരക്ക് കൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് ടെലികോം കമ്പനികള്‍. വോഡോഫോണ്‍ ഐഡിയ എന്നിവയ്ക്ക് പിന്നാലെ എയര്‍ടെലും നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുയാണ്. റിയലന്‍സ് ജിയോയും നിരക്ക് വര്ധിപ്പിക്കുവെന്ന സൂചന നല്‍കിക്കഴിഞ്ഞു.
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റാ സേവനം ലഭ്യമാക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ തങ്ങളുടെ വ്യാസായം നിലനിര്‍ത്തണമെങ്കില്‍ നിരക്ക് വര്‍ധിപ്പിക്കാതെ പറ്റില്ലെന്ന നിലപാടിലാണ് കമ്പനികള്‍.
നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി നിലവിലെ നിരക്കില്‍ തന്നെ മുന്‍കൂട്ടി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് എയര്‍ടെല്‍. ഈ സൗകര്യം ജിയോ നേരത്തെ തന്നെ നല്‍കുന്നുണ്ട്.
നിലവിലെ പ്രീപെയ്ഡ് പ്ലാന്‍ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അടുത്ത റീച്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന സൗകര്യമാണിത്. ഡിസംബറില്‍ നിങ്ങളുടെ പ്ലാന്‍ തീര്‍ന്നതിന് ശേഷമാണ് റീച്ചാര്‍ജ് ചെയ്യുന്നതെങ്കില്‍ പുതിയ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക നവംബറില്‍ തന്നെ റിച്ചാര്‍ജ് ചെയ്ത് വെക്കാം. നിലവിലെ പ്ലാന്‍ കാലാവധി തീരുന്ന ദിവസം മുന്‍കൂട്ടി ചെയ്ത് റീച്ചാര്‍ജ് ആക്റ്റിവേറ്റ് ചെയ്യപ്പെടും.
എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പ് വഴി റീച്ചാര്‍ജുകള്‍ മുന്‍കൂട്ടി ചെയ്യാം.
നിങ്ങള്‍ നേരത്തെ ചെയ്ത 199 രൂപയുടെ റീച്ചാര്‍ജില്‍ കാലാവധി തീരുന്നത് ഡിസംബര്‍ മൂന്നിന് ആണ് എന്ന് വെക്കുക. അപ്പോഴത്തേയും എയര്‍ടെലിന്റെ പുതിക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നിരിക്കാം. അതിനാല്‍ ഇപ്പോള്‍ തന്നെ നിരക്ക് നിങ്ങള്‍ക്ക് പഴയ നിരക്കില്‍ റീച്ചാര്‍ജ് ചെയ്ത് വെക്കാം.






