
ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മേലുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കു ലോക്പാലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍. മാസം 50 ലക്ഷം രൂപ വാടക കൊടുത്താണ് ഓഫീസിന്റെ പ്രവര്‍ത്തനം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആഡംബര ഹോട്ടലായ അശോകയില്‍ രണ്ടാം നിലയില്‍ 12 മുറികളിലായാണ് ലോക്പാല്‍ പ്രവര്‍ത്തിക്കുന്നത്.
2019 മാര്‍ച്ച് 22 മുതല്‍ ഒക്ടോബര്‍ 31 വരെ ഹോട്ടലിന് വാടക ഇനത്തില്‍ മൂന്ന് കോടി 85 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള പഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പാണ് വാടക നിശ്ചയിച്ചത്.
ഡല്‍ഹി അശോക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ശുഭം ഖട്ടാരി വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് ലോക്പാല്‍ സെക്രട്ടേറിയേറ്റ് നല്കിയ മറുപടിയിലാണ് വാടക സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.
ഒകേ്ടാബര്‍ 31വരെ ലോക്പാല്‍ ഒരു കേസിലും അന്വേഷണം നടത്തിയിട്ടില്ലെന്നും ശുഭം ഖട്ടാരിക്ക് നല്കിയ മറുപടിയില്‍ പറയുന്നു. ഒകേ്ടാബര്‍ 31വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ 1160 അഴിമതി പരാതികള്‍ ലോക്പാലിന് ലഭിച്ചു. 1000 പരാതികള്‍ ലോക്പാല്‍ ബൈഞ്ച് കേട്ടു. എന്നാല്‍ ഒരു കേസില്‍ പോലും പൂര്‍ണ്ണ അന്വേഷണമോ പ്രാഥമിക അന്വേഷണമോ നടത്തിയിട്ടില്ല.






