
ആരോഗ്യത്തിന് മാത്രമല്ല ചര്മ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെള്ളരിക്ക. വരണ്ട ചര്മ്മം അകറ്റാന് ഏറ്റവും ഉത്തമമാണിത്. ചര്മ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാന് ദിവസവും അല്പ്പം വെള്ളരിക്ക കഴിക്കുന്നത് ഗുണം ചെയ്യും.
വെള്ളരിക്കയില് വൈറ്റമിന് സി, അയണ്, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാന് വീട്ടില് പരീക്ഷിക്കാവുന്ന വെള്ളരിക്ക ഫേസ് പാക്കുകള് താഴേ ചേര്ക്കുന്നു...
1. കുക്കുമ്പര് മില്ക്ക് ഫേസ് പാക്ക്
മുഖത്തെ ചുളിവുകള് മാറാനും കഴുത്തിന് ചുറ്റുമുള്ള കറുത്ത നിറം മാറാനും വളരെ മികച്ചതാണ് കുക്കുമ്പര് മില്ക്ക് ഫേസ് പാക്ക്. മൂന്ന് ടീസ്പൂണ് പാലും ഒരു നുള്ള് മഞ്ഞളും അല്പം വെള്ളരിക്ക നീരും ചേര്ത്ത് മിക്സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാല് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളായാവുന്നതാണ്. ആഴ്ച്ചയില് മൂന്നോ നാലോ ദിവസം ഇത് പുരട്ടുന്നത് മുഖത്തിന് വളരെ നല്ലതാണ്.

2. കറ്റാര്വാഴ കുക്കുമ്പര് ഫേസ് പാക്ക്
ചര്മ്മം ആരോഗ്യത്തോടെയിരിക്കാന് സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാര്വാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂണ് കറ്റാര്വാഴ ജെല്ലും രണ്ട് ടീസ്പൂണ് വെള്ളരിക്ക നീരും ചേര്ത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂര് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ചോ ചെറുചൂടുവെള്ളം ഉപയോഗിച്ചോ മുഖം കഴുകുക.
3. കാരറ്റ് കുക്കുമ്പര് ഫേസ് പാക്ക്
ഒരു ടീസ്പൂണ് ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂണ് വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേര്ത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചര്മ്മമുള്ളവര് ദിവസവും ഈ ഫേസ് പാക്ക് പുരട്ടാന് ശ്രമിക്കുക.







Comments