ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. പോലീസ് ചെയ്തത് മഹത്തായ കാര്യമാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് തന്റെ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2012 ഡിസംബറിലാണ് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി ഗുരുതരമായി പരിക്കേല്‍ക്കുകയും ചികിത്സയ്ക്കിടെ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചത്. കേസിലെ പ്രതികള്‍ വധശിക്ഷ കാത്ത് കഴിയുകയാണ്. രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവത്തിനു ശേഷം വീണ്ടും അതിക്രൂരതകള്‍ ഉയര്‍ന്നു വരുന്നതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പോലീസ് പ്രതികളെ വെടിവെച്ചുകൊന്നതില്‍ ഇരയയുടെ കുടുംബവും പ്രതികരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും, നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ഇക്കഴിഞ്ഞ 28 നാണ് രാജ്യത്തെ നടുക്കിക്കൊണ്ട് വെറ്ററിനറി ഡോക്റുടെ കൊലപാതകം. കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് നല്കുന്ന വിവരം.

Comments