
ലഖ്നൗ: ഉന്നാവോയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സഹോദരിയുടെ മരണത്തിന് ശേഷം ഈ പെണ്‍കുട്ടി ഒറ്റപ്പെട്ട സ്വസ്ഥയിലായിരുന്നുവെന്ന് ബന്ധു പറയുന്നു. വിവരമറിഞ്ഞ് ജില്ലാ അധികാരികള്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.
ലൈംഗീകാക്രമണ കേസിലെ വിചാരണയ്ക്ക് പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40 ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.






