മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തമിഴിലെ രംഗപ്രവേശത്തിന് ശേഷം താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സൗന്ദര്യവും അതിനോടൊപ്പം തന്നെ അഭിനയവും താരത്തെ സൂപ്പര്‍സ്റ്റാറാക്കി. താരമിപ്പോള്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
കന്യാകുമാരി തിരുചെന്തൂര്‍ ക്ഷേത്രത്തിലെത്തിയ നയന്‍താര മുന്‍ എംപിയും ബിജെപി അംഗവുമായ നരംസിംഹനെ കണ്ടിരുന്നു. ഇതാണ് ആരാധകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്റ്ററെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതില്‍ നയന്‍താര സന്തോഷം രേഖപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ശക്തമായ നിയമങ്ങള്‍ നിര്‍മിച്ചുവെന്നും നയന്‍താര നരസിംഹനോട് വ്യക്തമാക്കി.
നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമല്ല നയന്‍താരയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നരസിംഹന് പറഞ്ഞു. നയന്‍താരയെ ബിജെപിയില്‍ ചേരാന്‍ താന്‍ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നാണ് നയന്‍താര അറിയിച്ചതെന്നും നരസിംഹന് പറഞ്ഞു. സ്ത്രീ സുരക്ഷ അടക്കം വിഷയങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന നയന്‍താര ബിജെപിയില്‍ ചേരണമെന്നും സൂപ്പര്‍സ്റ്റാര്‍ ആയ താരം നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ അതു കേള്‍ക്കാനുള്ള മനസ് കാട്ടുമെന്നും ഇതേ കുറിച്ച് നരസിംഹന് വ്യക്തമാക്കി.

Comments