കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളജിന് സമീപത്തെ ഭൂമി വിറ്റതിലൂടെ സഭയെ വഞ്ചിച്ചുവെന്ന കേസിലാണ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.
തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയാണ് കര്‍ദ്ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കോടതി നേരിട്ട് കേസെടുത്തത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് പുറമെ മുന്‍ പ്രൊക്യൂറേറ്റര്‍ ജോഷി പുതുവ, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ പ്രതികള്‍.






