
മുടിക്ക് മുടിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് കറ്റാര്‍വാഴ. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ കറ്റാര്വാഴയേക്കാളും മികച്ച മറ്റൊന്നില്ല. കറ്റാര്‍വാഴ പള്‍പ്പ് എടുത്ത് അത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയാം.
1. മുടി കൊഴിച്ചിലിന് ഏറ്റവും നല്ല പ്രതിവിധികളിലൊന്നാണ് സവാള നീര്. ചെറുതായി അരിഞ്ഞെടുത്ത് നീരെടുത്തതിന് ശേഷം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുകൊടുക്കുക. മുപ്പതുമിനിട്ടിന് ശേഷം കഴുകി കളയാം.
2. തൈര്, തേന്‍, നാരങ്ങാനീര്, ഒലിവ് ഓയില്‍, കറുവാപ്പട്ട പൗഡര്‍ എന്നിവ ചേര്‍ത്ത് ഒരു ഹെയര്‍പാക്ക് ഉണ്ടാക്കുക. തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.
3. മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടി വളര്‍ച്ച ത്വരിതമാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനെഗര്‍. കുറച്ച് വെള്ളവുമായി ചേര്‍ത്ത് മിക്സ് ചെയ്യുക. മുടി ഷാമ്പൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ഇത് തലയില്‍ തേച്ച് തിരുമ്മുക. തുടര്‍ന്ന് നല്ലവെള്ളത്തില് തല കഴുകി വൃത്തിയാക്കാം.






