
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഉറുദു സാഹിത്യകാരന് മുജ്തബ ഹുസൈന് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തിരിച്ചു കൊടുക്കും. നിലവിലെ സാഹചര്യങ്ങള്‍ കാണുമ്പോള്‍ പുരസ്കാരം കയ്യില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. പത്മശ്രീ പുരസ്കാരം തിരിച്ചു കൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയക്കും.
ഉറുദു സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഹാസ്യ സാഹിത്യകാരനും ആക്ഷേപഹാസ്യകാരനുമായ മുജ്തബ ഹുസൈന് 2007 ലാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്.






