
കൊച്ചി : കേരളാ പേലീസിന്റെ പാസ്പോര്‍ട്ട് പരിശോധന സംവിധാനം ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിക് കീഴിലുള്ള സ്വകാര്യ സ്ഥാപനത്തിന് കൈമറുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിന്റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ച ഡിജിപിയുടെ ഉത്തരവും കോടതി തടഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതാണെന്ന് കാണിച്ച് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജനുവരി 6 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്ക്കിലെ രഹസ്യ വിവരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിനുള്ള സഹകരണ സ്ഥാപനത്തിന് നല്‍കുന്നത് ദുരുദ്ദേത്തോടെയുള്ള ഉത്തരവാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.






