
ലക്നൗ : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും പീഡനം. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. ഈ സമയം കുട്ടിയുടെ വീടിനടുത്തുള്ള ആള് വന്ന് കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവം നടന്നതിന് ശേഷം കുട്ടിതന്നെയാണ് കാര്യം മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി നല്കി. എസ് പി അടക്കമുള്ളവര്‍ കുട്ടിയുടെ വീട്ടിലെത്തി. എന്നാല്‍ അപ്പേഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പേക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും എസ്പി വിക്രാന്ത് വീര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസം മുമ്പാണ് ബലാത്സംഗത്തിനിരയായ സ്ത്രീ നീതി നിഷേധിക്കപ്പെടുന്നു എന്നാരോപിച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ തീകൊളുത്തിയത്.






