More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി.യായി സതീഷ് ബിനോ; തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലും മാറ്റം

Authored by Web Desk | Last updated: 17 Jun 2026, 7:58 AM | 2 min read

Print
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി.യായി സതീഷ് ബിനോ; തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസ്. തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നോര്‍ത്ത് സോണ്‍ ഐ.ജി, ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി എന്നിവര്‍ക്ക് പുറമെ തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിമാര്‍ക്കും പുതിയ നിയമനം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ വിവിധ ജില്ലകളില്‍ നിന്നും മാറ്റപ്പെട്ട് തസ്തികയ്ക്കായി കാത്തിരുന്ന മുതിര്‍ന്ന എസ്.പിമാര്‍ക്കും പുതിയ ചുമതലകള്‍ നല്‍കി പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നാല് പുതിയ എക്‌സ് കേഡര്‍ തസ്തികകള്‍ താല്ക്കാലികമായി സൃഷ്ടിച്ചാണ് ജൂണ്‍ 16-ലെ ഉത്തരവ് പ്രകാരം ഈ സ്ഥലംമാറ്റങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിന്‍പ്രകാരം പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് ജി.ആര്‍. ആണ് അടിയന്തിര പ്രാബല്യത്തോടെയുള്ള ഈ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.


ഐ.ജി, ഡി.ഐ.ജി തലപ്പത്തെ പ്രമുഖ മാറ്റങ്ങളുടെ ഭാഗമായി ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി. പദവിയില്‍ ഇരുന്ന പുട്ട വിമലാദിത്യനെ നോര്‍ത്ത് സോണ്‍ ഐ.ജി.യായി സ്ഥലം മാറ്റി നിയമിച്ചു. പകരം ആംഡ് പോലീസ് ബറ്റാലിയന്‍ ഐ.ജി.യായിരുന്ന എസ്. സതീഷ് ബിനോയാണ് പുതിയ ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി. തൃശ്ശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലെ ഡി.ഐ.ജിമാരുടെ നിയമനത്തിലാണ് പ്രധാന തിരുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായി മാറ്റാന്‍ മുന്‍പ് ഉത്തരവുണ്ടായിരുന്ന കാര്‍ത്തിക് കെ.യെ പുതിയ ഉത്തരവ് പ്രകാരം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി.യായി നിശ്ചയിച്ചു. കണ്ണൂര്‍ റേഞ്ചിലേക്ക് സ്ഥലംമാറ്റാന്‍ നിശ്ചയിച്ചിരുന്ന നാരായണന്‍ ടി.യെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായിത്തന്നെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.


പാലക്കാട്, വയനാട്, തിരുവനന്തപുരം റൂറല്‍, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നും മുന്‍പ് മാറ്റപ്പെടുകയും പുതിയ പോസ്റ്റിംഗിനായി കാത്തിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെല്ലാം പുതിയ ചുമതലകള്‍ ലഭിച്ചു കഴിഞ്ഞു. മുന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാറിനെ നിലവിലുള്ള ഒഴിവില്‍ ടെലികോം എസ്.പി.യായി നിയമിച്ചു. ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാടിലേക്ക് മാറ്റാന്‍ മുന്‍പ് ഉത്തരവുണ്ടായിരുന്ന മോഹനചന്ദ്രന്‍ നായര്‍ എം.പി.യെ പുതുതായി സൃഷ്ടിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. തസ്തികയിലാണ് നിയമിച്ചിരിക്കുന്നത്.


??ന്‍ വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ കൊച്ചി സിറ്റി ഡി.സി.പി-2 (ക്രമസമാധാനവും ട്രാഫിക്കും) ആയും, മുന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ജുവ്വാനപ്പുടി മഹേഷ് തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (സൗത്തേണ്‍ റേഞ്ച്) എസ്.പി.യായും ചുമതലയേല്‍ക്കും. കോട്ടയം ജില്ലാ പോലീസ് മേധാവി പദവിയില്‍ നിന്നുമാറിയ ഷാഹുല്‍ ഹമീദ് എ.യെ തിരുവനന്തപുരം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇക്കണോമിക് ഒഫന്‍സസ് വിങ്) എസ്.പി.യായി നിയമിച്ചു. കൊച്ചി സിറ്റി ഡി.സി.പി-2 ആയിരുന്ന ഷഹന്‍ഷാ കെ.എസ്. ആണ് പുതിയ തിരുവനന്തപുരം സിറ്റി ഡി.സി.പി (ക്രമസമാധാനവും ട്രാഫിക്കും).


വര്‍ദ്ധിച്ചുവരുന്ന ജോലിഭാരവും അന്വേഷണങ്ങളുടെ വ്യാപ്തിയും കണക്കിലെടുത്താണ് മലപ്പുറം ക്രൈംബ്രാഞ്ച്, കൊച്ചി സിറ്റി, തിരുവനന്തപുരം വിജിലന്‍സ്, തിരുവനന്തപുരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവിടങ്ങളില്‍ പേ മാട്രിക്‌സ് ലെവല്‍ 11-ല്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ പുതിയ എക്‌സ് കേഡര്‍ തസ്തികകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags

  • police
  • satheesh bino

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേത് ബന്ധു നിയമനം മാത്രമല്ല ; കോണ്‍ഗ്രസ് -ജമാഅത്തെ ഇസ്ലാമി ഡീല്‍';എം വി ജയരാജന്‍

photo; representative image

ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്തു: 75കാരന് നാലുവർഷം തടവും 50,000 രൂപ പിഴയും

photo; representative image

സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും ഷിഗെല്ല ; തൃശൂരിലും കണ്ണൂരിലും രോഗം ബാധിച്ചത് വയോധികർക്ക്; പ്രതിദിന കേസുകൾ രണ്ടക്കം കടന്നു

photo - facebook

സംസ്ഥാനത്ത് ഡെങ്കി കേസുകൾ 100 കടന്നു; നിപയിൽ ആശ്വാസം

photo - facebook

‘പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; സർക്കാർ പിന്നോട്ട് പോകണം’; എം സ്വരാജ്

representing image

സംസ്ഥാനത്ത് പനി വ്യാപനം ശക്തം; ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു, ഡെങ്കിപ്പനി ജാഗ്രത നിർദേശം