
മംഗളൂരു : മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ നഷ്ടപരിഹാരത്തില്‍ തീരുമാനമെടുക്കു എന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് യെദിയൂരപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കരുതെന്ന് ബിജെപി എംഎല്‍എ ബസവനഗൗഡ പറഞ്ഞിരുന്നു. മംഗളൂരുവില്‍ കൊല്ലപ്പെട്ട ജലീലും നൗഷീനും സംഘര്‍ഷമുണ്ടാക്കിയ കേസില്‍ പ്രതികളാണ്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ കൂടുതല്‍ പേര്‍ക്ക് വെടിയേറ്റന്ന് സ്ഥിരീകരിച്ചു. പോലീസ് നടപടിയില്‍ പരിക്കേറ്റ് നിരവധി ആളുകളാണ് മംഗളൂരുവില്‍ വിവധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ആറ് പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മംഗളൂരു മുന്‍ മേയര്‍ കെ അഷ്‌റഫിന് തലയ്ക്കാണ് വെടിയേറ്റത്. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തിലില്‍ ചികിത്സയിലാണ്. എത്ര പേര്‍ക്ക് വെടിയേറ്റന്നെും എത്ര റൗണ്ട് വെടിവെച്ചെന്നും വ്യക്തമാക്കാന്‍ കര്‍ണാടക പോലീസ് ഇതുവരെ തയ്യാറയില്ല. ഇതിനിടയിലാണ് വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്.






