
കൊച്ചി : നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മണ്ണിന്റെ ബലം പരിശോധിക്കുമെന്ന് സ്ഫോടന വിദഗ്ധര്‍. മണ്ണ് പരിശോധനയ്ക്ക് ശേഷം സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിന്റെ അളവില്‍ മാറ്റം വരുത്തുമെന്നും എക്സ്പോസിവ് കണ്ട്രോളര് ആര്.വേണുഗോപാല്‍ വ്യക്തമാക്കി.
എച്ച്ടുഒ ഫ്ളാറ്റിന് സമീപത്തുള്ള ഐഒസി പെപ്പ് ലൈന്‍ വഴി ഇന്ധനം പമ്പുചെയ്യുന്നത് നിര്‍ത്തിവയ്ക്കും. ഈ ഭാഗത്ത് പൈപ്പിനുള്ളില്‍ വെള്ളം നിറയ്ക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് നോട്ടീസ് നല്‍കിയെന്നും എക്സ്പ്ലോസീവ് കണ്ട്രോളര് പറഞ്ഞു.






