
ബിജ്നോര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടയില്‍ മരണപ്പെട്ട മുസ്ലീം യുവാക്കളുടെ വീടുകള്‍ സന്ദര്ശിക്കതെ യുപി മന്ത്രി. ഉത്തര്‍പ്രദേശ് മന്ത്രി കപില്‍ ദേവ് അഗര്‍വാളാണ് മരണപ്പെട്ട രണ്ടു മുസ്ലീം യുവാക്കളുടെ വീടുകള്‍ സമ്മതിക്കാന്‍ വിസമ്മതിച്ചത്. ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഓം രാജ് സെയ്നിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്.
എന്നാല്‍ മരണപ്പെട്ട സുലൈമാന്‍, ഐഎഎസ് പരീക്ഷാര്‍ത്ഥി അനസ് എന്നിവരുടെ വീടുകളില്‍ കൂടി സന്ദര്‍ശനം നടത്തണമെന്ന അപേക്ഷ തള്ളുകയായിരുന്നു. പ്രക്ഷോഭകാരികളുടെ വീട്ടില്‍ ഞാനെന്തിന് പോകണം. അവര്‍ പ്രക്ഷോഭം നടത്തുകയാണ്. വികാരത്തെ ആളിക്കത്തിക്കാനാണ് അവരുടെ ശ്രമം, അവരെങ്ങനെയാണ് സമൂഹത്തിന്റെ ഭാഗമാകുന്നതെന്നും മന്ത്രി ചോദ്യമുയര്‍ത്തി.
നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും മരണപ്പെട്ട സുലൈമാന്റെയും അനസിന്റെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഓം രാജ് സെയ്നിയുടെ വീട്ടിലും പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതിനകം 21 പേരാണ് സംഘര്‍ഷത്തില്‍ മരണപ്പെട്ടത്. സുലൈമാന്‍ മരിച്ചത് പോലീസ് വെടിവെയ്പ്പിലാണെന്ന് പോലീസ് സമ്മതിച്ചിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഓം രാജ് പ്രതിഷേധക്കാര്‍ക്ക് ഒപ്പമായിരുന്നില്ലെന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഓം രാജിന് പ്രതിഷേധക്കാരുടെ തോക്കില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്.






