
ഇസ്ളാമാബാദ് : ഹിന്ദു മതസ്ഥനായതിനാല്‍ ഡാനിഷ് കനേരിയ ടീമില്‍ വിവേചനം നേരിട്ടിരുന്നുവെന്ന് ഷേയബ് അക്തര്‍ ഒരു അഭിമുഖത്തില്‍ വെളുപ്പെടുത്തിയിരുന്നു. ഇക്കാര്യം സമ്മതിച്ച് കനേരിയ രംഗത്ത് വരികയും ചെയ്തിരുന്നു. അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞതെല്ലാം സത്യമാമെണന്ന് പറഞ്ഞ് കനേരിയ തന്റെ ജീവിതം ഇപ്പോള്‍ നല്ല രീതിയില്‍ അല്ല പോകുന്നതെന്നും പറഞ്ഞ് സഹായം ആവശ്യപ്പെട്ട് മുന്‍ പാക് ക്രിക്കറ്റ് താവരും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സഹായം ആവശ്യപ്പെട്ട് താന്‍ പലരേയും കണ്ടിരുന്നു. പാകിസ്താനിലും പുറത്തുള്ളവരോടും തന്റെ പ്രശ്നം പറഞ്ഞിരുന്നു. പക്ഷേ ആരുടെയും സഹായം ലഭിച്ചില്ലെന്ന് കനേരിയ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ കരിയറില്‍ പാകിസ്താനുവേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്തു. അതില്‍ താന്‍ അഭിമാനിക്കുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉള്‍പ്പെടെയുള്ള പാകിസ്താനിലെ ക്രിക്കറ്റര്‍മാരുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അക്തറിന്റെ അഭിമുഖം കണ്ടിരുന്നുവെന്നും ലോകത്തോട് സത്യം വിളിച്ച് പറഞ്ഞതില്‍ അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും കനേരിയ വ്യക്തമാക്കി.
ടീമില്‍ ഉണ്ടായിരുന്ന സമയത്ത് മറ്റ് താരങ്ങളില്‍ നിന്നും കനേരിയ വിവേചനം നേരിട്ടിരുന്നതായി അക്തര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹിന്ദുവായതിന്റെ പേരില്‍ താരത്തോടൊപ്പം മറ്റ് ചില താരങ്ങള്‍ ഇരുന്ന് ഭക്ഷണംപോലും കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ല എന്നും അക്തര്‍ ആരോപിച്ചു.






