
കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വന്‍ തോതില്‍ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് 23 ലക്ഷം രൂപ വില വരുന്ന 567 ഗ്രാം തങ്കബിസ്കറ്റുകള് പിടികൂടിയത്.
ദുബായില്‍ നിന്നും ഫ്ളൈ ദുബായ് വിമാനത്താവളത്തില്‍ വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് തങ്കം പിടിച്ചത്. ഡ്യൂട്ടി ഫ്രീഷോപ്പിന്റെ കവറില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 10 തങ്ക ബിസ്ക്കറ്റുകള്‍ കൊണ്ടുവന്നത്.






