
കാണ്‍പുര്‍ : പാകിസ്ഥാന് കവി ഫൈസ് അഹ്മദ് ഫൈസിന്റെ കവിത 'ഹം ദേഖേംഗേ' ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണോ എന്ന് തേടി കാണ്‍പുര്‍ ഐഐടി. ഉറുദു കവിയും കമ്മ്യൂണിസ്റ്റുകാരനുമായ ഫൈസ് മതചിഹ്നങ്ങളുപയോഗിച്ച് പാകിസ്ഥാനിലെ രാഷ്ര്ടീയ ഘടനയെ തന്റെ കവിതയിലൂടെ ചോദ്യം ചെയ്യുകയായിരുന്നു. 1979ലാണ് കവിത രചിച്ചത്.
ജാമിഅ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ കാണ്‍പുര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തില്‍ ഫൈസിന്റെ ഹം ദേഖേംഗേ എന്ന കവിതയിലെ വരികള്‍ ആലപിച്ചു കൊണ്ടാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് കവിത മതവികാരം വ്രണപ്പെടുത്തുന്നതാണോ എന്നന്വേഷിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.






