
ചൈനയില്‍ ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്ല നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്കി തുടങ്ങി. ടെസ്ല മോഡല്‍-3 യുടെ 15 വാഹനം സ്വന്തം ജീവനക്കാര്‍ക്ക് സമ്മാനിച്ചാണ് ആദ്യഘട്ട വില്‍പ്പന ആരംംഭിച്ചത്.
ചൈനയിലെ ജിഗാ ഫാക്ടറിയിലാണ് ഈ വാഹനങ്ങള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ചൈനയിലെ ഷാങ്ഹായില്‍ ടെസ്ലയുടെ നിര്‍മാണ ഫാക്ടറി ആരംഭിച്ചത്. വാഹന നിര്‍മാണ ഫാക്ടറിക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 200 കോടി ഡോളറാണ് ടെസ്ല ചൈനയില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.
ടെസ്ല ജിഗാഫാക്ടറി എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മാണ പ്ലാന്റിന് 121 ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമാണുള്ളത്. ഏകദേശം 214 ഏക്കര്‍ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ഫാക്ടറിയില്‍ നിന്നും ഓരോ ആഴ്ചയിലും കുറഞ്ഞത് 3,000 'മോഡല്‍ 3' കാറുകള്‍ നിര്‍മിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. അമേരിക്കയില്‍ നിന്നാണ് മുമ്പ് ടെസ്ല കാറുകള്‍ ചൈനയില്‍ എത്തിയിരുന്നത്.
എന്നാല്‍, നികുതി ഉള്‍പ്പെടെ വലിയ ചിലവാണ് ഇതിനുണ്ടായിരുന്നത്. ചൈനയില്‍ നിന്നുള്ള ടെസ്ല മോഡല്‍-3 വാഹനങ്ങള്‍ ജനുവരി 25-ഓടെ ബുക്ക് ചെയ്ത ഉപയോക്താക്കളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും, 2020-ന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉത്പാദനം ഉയര്‍ത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.






