
കൊല്‍ക്കത്ത : വിമാനം തകര്‍ക്കുമെന്ന് യാത്രക്കാരിയുടെ ഭീഷണി വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യ 15316 വിമാനമാണ് യാത്ര അവസാനപ്പിച്ച് തിരിച്ചിറക്കിയത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 9.57 ന് കൊല്‍ക്കത്തിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നു. വിമാനം പറന്നുര്‍ന്ന് അല്പസമയത്തിന് ശേഷം യാത്രക്കാരിയായ മോഹിനി മോണ്ടാല്‍ (25) പൈലറ്റിന് നല്‍കണം എന്നാവിശ്യപ്പെട്ട് ഒരു കുറിപ്പ് കാബിന്‍ക്രൂവിന്റെ കൈയില്‍ കൊടുത്തയച്ചു. തന്റെ ശരീരത്തില്‍ മുഴുവന്‍ ബോംബ് കെട്ടിവെച്ചിട്ടുണ്ടെന്നും ഏത് നിമിഷം വേണമെങ്കിലും ഞാന്‍ പൊട്ടിക്കുമെന്നുമായിരുന്നു കുറുപ്പില്‍ ഉണ്ടായിരുന്നത്.
കുറുപ്പ് വായിച്ചതോടെ പൈലറ്റ് വിമാനം തിരികെ ഇറക്കാന്‍ തീരുമാനിച്ചു. പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളറെ ബന്ധപ്പെടുകയും സാഹചര്യം എന്തെന്ന് അറിയിക്കുകയും വിമാനം തിരികെ ഇറക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു. രാത്രി പതിനൊന്നോടെ തിരിച്ചിറങ്ങിയ വിമാനത്തെ ഉടന്‍ ഒഴിഞ്ഞ് സ്ഥലത്തേക്ക് മാറ്റി. യുവതിയെ ഉടന്‍ തന്നെ സെന്‍ട്രല്‍ ഇന്‍ഡ്സ്ട്രി സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്തു.






