ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഉപേക്ഷിക്കപ്പെട്ട മാളുകള്‍, ആണവയുദ്ധത്തിന്റെ അടക്കംപറച്ചിലുകളും ; സ്വപ്‌നഭൂമികയായ ദുബായ് ഇപ്പോള്‍ പ്രേതനഗരമായോ?

Authored by Web Desk | Last updated: 17 Apr 2026, 1:46 PM | 2 min read

Print
Abandoned malls, whispers of nuclear war and young foreigners detained
ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ ലോകസമൂഹത്തിന്റെ സ്വപ്‌നഭൂമികയിലാണ് ദുബായ് എന്നും നിലകൊള്ളുന്നത്. തന്റെ കൃത്രിമ ഭംഗിയില്‍ എന്നും വിശ്വസിച്ചിരുന്ന മണലില്‍ തീര്‍ത്ത ഈ നഗരം പക്ഷേ ഇപ്പോള്‍ പ്രേതഭൂമി പോലെയായിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ നിഴലുകള്‍ സ്വപ്നനഗരത്തെ തകര്‍ത്തു കളഞ്ഞിരിക്കുയാണെന്നും പല മേഖലകളിലൂം പ്രതിസന്ധി നേരിടുന്നതായും വിദേശ മാധ്യമങ്ങള്‍. യുദ്ധത്തിന്റെ നിഴലില്‍ ഈ ആഡംബര നഗരം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് അവര്‍ പറയുന്നു.


'ദുബായ് അവസാനിച്ചു' എന്നാണ് പല വിദേശികളും ഇപ്പോള്‍ പറയുന്നത്. ഒരു കാലത്ത് വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞ ബീച്ചും വമ്പന്‍ റിസോര്‍ട്ടുകളും വിജനമാണ്. പല പ്രശസ്ത റെസ്റ്റോറന്റുകളുടെയും വരുമാനം പകുതിയായി കുറഞ്ഞു, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.


കടലില്‍ നിര്‍മ്മിച്ച കൃത്രിമ ദ്വീപില്‍ ഒരു പായക്കപ്പലിന്റെ ആകൃതിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍ ലോകപ്രസിദ്ധമാണ്. എന്നാല്‍ ഇന്ന് സ്ഥാപനം ജീവനക്കാരെ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ്. ഹോട്ടലിന് മുന്നിലെ ബെന്റ്ലികളും ലംബോര്‍ഗിനികളും അപ്രത്യക്ഷമായിരിക്കുന്നു. ഹെലിപാഡ് വിജനമാണ്. യുദ്ധമാണ് യഥാര്‍ത്ഥ കാരണമെന്ന് ഏവരും സമ്മതിക്കുന്നു.


ദുബായിന്റെ വിജയത്തിന്റെ പ്രതീകമായിരുന്ന ബുര്‍ജ് അല്‍ അറബ് ഇന്ന് തകര്‍ച്ചയുടെ സ്മാരകമായി നില്‍ക്കുന്നു. ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തില്‍ ദുബായ് വെറും ബലിയാടായി മാറിയിരിക്കുകയാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'ക്ക് മറുപടിയായി ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും ദുബായിലെ ഡാറ്റാ സെന്ററുകളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടിരുന്നു. ബുര്‍ജ് അല്‍ അറബിന് പോലും തീപിടിച്ച സംഭവങ്ങള്‍ ഉണ്ടായി.


ദുബായിലെ ആഡംബര ഹോട്ടലുകളും മാളുകളും ഇന്ന് പ്രേതാലയങ്ങള്‍ പോലെയാണ്. ഒരു ജ്വല്ലറിയില്‍ നട്ടുച്ച വെയിലില്‍ പോലും ആളുകള്‍ തീരെയില്ല. ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനം 90 ശതമാനം കുറഞ്ഞു. എയര്‍ കണ്ടീഷന്‍ ചെയ്ത ബാല്‍ക്കണികളുള്ള കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ ആളില്ലാതെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ ബുദ്ധിമുട്ടുന്നു.


യുദ്ധം തുടങ്ങിയ ശേഷം ദുബായിലേക്ക് എത്തിയ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്ന് അവകാശപ്പെടുമ്പോഴും, ചുരുങ്ങിയത് 13 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് കണക്ക്. വിദേശികള്‍ പലരും രാജ്യം വിട്ടു.


മിസൈല്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചതിനോ സുരക്ഷയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചോദിച്ചതിനോ നിരവധി വിദേശികള്‍ തടവിലാക്കപ്പെട്ടു. യുദ്ധം കാരണം സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. ഗോള്‍ഡ്മാന്‍ സാക്സ് പോലുള്ള വലിയ ബാങ്കുകള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ ഹോട്ടല്‍ നിരക്കുകള്‍ കുത്തനെ ഇടിഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോലും കുറഞ്ഞതുകതയ്ക്ക് മുറി ലഭിക്കുന്ന സ്ഥിതിയായി.



Tags

  • dubai
  • war

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മലക്കപ്പാറയില്‍  വയോധികയെ പുലി ആക്രമിച്ചു കൊന്നു: ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊന്നു: ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റ ചട്ടലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റ ചട്ടലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

നിതിന്‍ രാജ് ജീവനൊടുക്കാന്‍ കാരണം ലോണ്‍ ആപ്പ് ഭീഷണി: ജാതി വിവേചന ആരോപണം തള്ളി കോളെജ് മാനേജ്‌മെന്റ്

നിതിന്‍ രാജ് ജീവനൊടുക്കാന്‍ കാരണം ലോണ്‍ ആപ്പ് ഭീഷണി: ജാതി വിവേചന ആരോപണം തള്ളി കോളെജ് മാനേജ്‌മെന്റ്

വാഹനാപകടക്കേസ്: മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം

വാഹനാപകടക്കേസ്: മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം

സംസ്ഥാനത്ത് ചൂട് കനക്കുന്നു: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍: ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍: ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്