
തിരുവനന്തപുരം : അടുത്ത മാസം നടക്കാനിരിക്കുന്ന കേരളാ അഡ്മിനിസ്ട്രേറ്റ് പരീക്ഷയ്ക്കായി സര്ക്കാര് ഉദ്യോഗസ്ഥര് കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സര്ക്കാര്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില് മാത്രം 50 പേരാണ് കെ.എ.എസ് പരീക്ഷയ്ക്കായി അവധിയെടുത്തിരിക്കുന്നത്.
ഉദ്യോഗസ്ഥരെ ഇത്തരത്തില് കൂട്ട അവധിയെടുക്കാന് അനുവദിക്കരുതെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാല് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത്തരത്തില് കൂട്ട അവധിയെടുക്കുന്നത് സെക്രട്ടേറിയേറ്റിന്റെ പ്രവര്ത്തനങ്ങളെ ബാധിക്കുമെന്നും ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തിലുള്ള ഈ കൂട്ട അവധി അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രിക്ക് നല്കിയ ശിപാര്ശയില് പൊതുഭരണ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
നിലവില് സര്ക്കാര് ജോലിയില് ഇരുന്നുകെണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷയെഴുതുന്നത് ചട്ട വിരുദ്ധമാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥനു വേണ്ടി പഠിക്കണമെങ്കില് ജോലി രാജിവെച്ച് പഠിക്കാവുന്നതാണെന്നും അല്ലെങ്കില് ഇവര് എഴുതുന്ന പരീക്ഷ അയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.







Comments