ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ഭയയുടെ അമ്മയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്. നിര്‍ഭയ കേസില്‍ നീതി വൈകുന്നതില്‍ രാജ്യമെമ്പാടും മുറുമുറുപ്പ് ഉയരുന്നതിനിടെയാണ് ട്വിറ്ററിലൂടെ ഇന്ദിര ജയ്സിങ് ആശാ ദേവിയോട് ആവശ്യം ഉയര്‍ത്തിയത്.
'ആശാ ദേവിയുടെ വേദന ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ നളിനിക്ക് മാപ്പു നല്കിയ സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് താന്‍ ആവശ്യപ്പെടുകയാണ്. അവരെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് സോണിയ ഗാന്ധി ആഗ്രഹിച്ചിട്ടില്ല. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷയ്ക്കെതിരെയാണ്' ഇന്ദിര ജെയ്സിങ്ങ് ട്വിറ്ററില്‍ കുറിച്ചു. പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവില്‍ നിരാശ പ്രകടിപ്പിച്ച വാര്‍ത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഇന്ദിരാ ജയ്സിങ്ങിന്റെ ട്വീറ്റ്.

ഇത്തരമൊരു നിര്‍ദേശം തന്റെ മുന്നില്‍വെയ്ക്കാന്‍ ഇന്ദിരാ ജെയ്സിങ് ആരാണെന്ന് ആശാ ദേവി ചോദ്യമുയര്‍ത്തി. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുമ്പോള്‍ ഇന്ദിരാ ജെയ്സിങ്ങിനെ പോലുള്ള ആളുകള്‍ കാരണം ബലാത്സംഗത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാ ദേവി കുറ്റപ്പെടുത്തി. സുപ്രീംകോടതിയില്‍ വെച്ച് ഇന്ദിരാ ജെയ്സിങ്ങിനെ പലതവണ കണ്ടിട്ടുണ്ടെങ്കിലും ഒരു തവണ പോലും അവര്‍ അടുത്തെത്തുകയോ തനിക്ക് ആശ്വാസം പകരുകയോ ചെയ്തിട്ടില്ല. ഇന്ന് അവര്‍ കുറ്റവാളികള്‍ക്കു വേണ്ടി സംസാരിക്കുന്നുവെന്നും ആശാ ദേവി കുറ്റപ്പെടുത്തി.

Comments