
ബാംഗളൂര്‍ : ബാംഗളൂരില്‍ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കാറുമായി കടന്നുകളഞ്ഞതായി പരാതി. നിര്‍ത്തിയിട്ടിരുന്ന ടാക്സിയില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയാണ് സംഘം കാറുമായി കടന്ന് കളഞ്ഞു. സ്വകാര്യ ടാക്സി ഡ്രൈവറായ ചേതനാണ് പോലീസില്‍ പരാതി നല്‍കിയത്.
ബാംഗളൂര്‍ നന്ദിനി ലേ ഔട്ടിന് സമീപമാണ് സംഭവം. രാത്രി രണ്ട് മണിക്ക് കാറിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട് മൂന്ന് പേര് എത്തുന്നത്. ഉടനെ വാതില്‍ ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അബദ്ധത്തില്‍ തുറന്ന് പോവുകയായിരുന്നു. തുടര്‍ന്ന ഇവര്‍ കാറില്‍ നിന്ന് തന്നെ വലിച്ചിറക്കുകയും തടിക്കഷ്ണം കൊണ്ട് തലക്കടിച്ചു. ശേഷം ഇവര്‍ കത്തി കാണിച്ച് കൈയില്‍ മൊബൈല്‍ ഫോണും 22,000 രൂപയും തട്ടിയെടുത്തതായും ചേതന്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമിക്കുമെന്ന ഭയത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ഇയാള്‍ പോലീസിനോടും പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷ്ണം സംഭവത്തില്‍ കേസെടുത്ത് അന്വേഷ്ണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നു എന്നും നന്ദിനി ലേ ഔട്ട് പോലീസ് വ്യക്തമാക്കി.






