
നിലമ്പൂര്‍ : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ നാല് പേര് ചേര്‍ന്ന് ഒരു ക്ലാസിക് ഫ്രീകിക്ക്. നിലമ്പൂര്‍ പോത്തുകല്‍ ഗവ എല്‍പിഎസ് പൂളപാടത്തെ വിദ്യാര്‍ത്ഥികളായിരുന്നു ഈ ഫ്രീകിക്ക് ഒരുക്കിയത്. മൂന്ന് പേര് കിക് എടുക്കുന്നത് പോലെ കാണിച്ച് പറ്റിച്ച് ശേഷം നാലമത്തെ താരം കിക്ക് ചെയ്ത പന്ത് വലയില്‍ എത്തിക്കുകയായിരുന്നു.
കെഡിഎഫ്സി മഞ്ഞപ്പട ഇന്‍സ്റ്റാഗ്രാമിലാണ് ഈ മനോഹര വീഡിയോ പങ്ക്വെച്ചത്. വീഡിയോ ഒറ്റ ദിവസംകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒരുലക്ഷത്തിലേറെപേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കുട്ടികള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പന്തുമായി കളിച്ചത്. പ്രത്യുഷ്, അസ് ലഹ്, ആദില്‍, ലുഖ്മാനുമാല് ഹക്കീം എന്നീ നാല്പേരാണ് ഇത്തരമൊരു ഫ്രീകിക്ക് നേതൃത്വം നല്‍കിയത്. എല്ലാവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
യൂറോപ്യന്‍ ഫുട്ബോളില്‍ മാത്രം കണ്ട് വന്നിരുന്ന ഈ കാഴ്ച ഒരുങ്ങിയത് നിലമ്പൂരിലെ സ്കൂള്‍ മൈതാനിയിലാണ്. ഈ ഫ്രീകിക്ക് ഇപ്പോള്‍ ലോക ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ വീഡിയോ ഷെയ്ര്‍ ചെയ്തു കഴിഞ്ഞു. ലിവര്‍പൂളിന്റെ ഫോര്‍വേഡ് ഈ വീഡിയോ കണ്ട് മികച്ചത് എന്ന് കമന്റ് ചെയ്തിരുന്നു. ഫുട്ബോള്‍ ഇതിഹാസം ലൊതര് മത്യാസും, അമേരിക്കാന്‍ ഒളിമ്പ്യന്‍ മെലിസാ ഓര്തിസും ഒക്കെ ഈ വീഡിയോ കണ്ട് ഞെട്ടി അവരുടെ പ്രതികരണം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്വെച്ചു.
The world's game 🌏♥️






