
നടന് സൂര്യയെ സമൂഹം അടയാളപ്പെടുത്തിയിരിക്കുന്നത് ഒരു നടനിലുപരി ജീവകാരുണ്യ പ്രവര്ത്തകന് കൂടിയായിട്ടാണ്. സൂര്യയുടെ അഗരം ഫൗണ്ടേഷന് നൂറുകണത്തിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. അഗരം ഫൗണ്ടേഷന്റെ സഹായത്താല്‍ മികച്ച വിദ്യാഭ്യാസം നേടി കേരളത്തില്‍ ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിക്കുന്ന ഗായത്രി സംസാരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അഗരം ഫൗണ്ടേഷന്റെ പത്താം വാര്‍ഷിക ആഘോഷ ചടങ്ങില്‍ സൂര്യയുടെ പിതാവായ ശിവകുമാര്‍ പറഞ്ഞതും ശ്രേദ്ധയമായിരുന്നു. തന്റെ മകന് നൂറുകണക്കിന് സിനിമകളില്‍ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്താലും യഥാര്‍ത്ഥ വ്യക്തിത്വം അഗരം ഫൗണ്ടേഷന്റെ സ്ഥാപകന്‍ എന്നായിരിക്കുമെന്നാണ് ശിവകുമാര്‍ പറഞ്ഞത്.
തന്റെ ഇളയ മകനായ കാര്‍ത്തി കാര്‍ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയായിരിക്കും അറിയപ്പെടാന്‍ പോകുന്നതെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. താന്‍ കോടിക്കണക്കിന് രൂപ എന്തിന് വേണ്ടിയാണ് സമ്പാദിക്കുന്നതെന്നും സൂര്യ വേദിയില്‍ പറഞ്ഞു. കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നതും പണം സമ്പാദിക്കുന്നതും സമൂഹത്തിന് വേണ്ടിയും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയുമാണെന്നായിരുന്നു സൂര്യ പറഞ്ഞത്.






