
ദുബായ് : ഐ സി സി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിന് സ്ഥാനത്തേക്കയറ്റം. രണ്ടാം സ്ഥാനത്താണ് താരം ഇപ്പോള്‍. ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ രാഹുലിന്റെ മികച്ച പ്രകടനമാണ് താരത്തിന് സ്ഥാനക്കയറ്റം കിട്ടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറി അടക്കം രാഹുല്‍ അടിച്ചെടുത്തത് 224 റണ്‍സ്.
പാകിസ്ഥാന്റെ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യയുടെ രോഹിത് ശര്‍മ ആദ്യ പത്തില്‍ ഇടം നേടി. കോഹ്ലി ഒന്‍പതാം സ്ഥാനത്ത് തുടരുകയാണ്. ശ്രേയസ് അയ്യര്‍ 63ാം സ്ഥാനത്ത് നിന്നും 55 ലേക്കും മനീഷ് പാണ്ഡെ 70 ാം സ്ഥാനത്തില്‍ നിന്ന് 58 ാം സ്ഥാനത്തിലേക്കും മുന്നേറി.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും സ്ഥാനകയറ്റം ലഭിച്ചു. പേസ് ബൗളര്‍ ജസ്പ്രീത് ബുംറ 11 ാം റാങ്കിലെത്തി. യുസ്വേന്ദ്ര ചാഹല്‍ 30 ാം സ്ഥാനത്തും ശാര്‍ദുല്‍ 57 ലും നവദീപ് സെയ്നി 71 ലും ജഡേജ 76 ാം റാങ്കിലുമെത്തി.
ന്യൂസിലന്‍ഡില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 23 ാം റാങ്കില്‍ നിന്ന് 16 ാം റാങ്കിലെത്തി. ടിം സെയ്ഫെര്‍ട്ട് 34 ഉം റോസ് ടെയ്ലര് 39 ാം റാങ്കിലുമെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ലെഗ് സ്പിന്നര്‍ ഇഷ് സോധി 13 ാം റാങ്കിലെത്തി.






