
വാഹനത്തില്‍ നിര്‍ബന്ധമായും കോണ്ടം കരുതണമെന്ന് പറയുന്ന ഒരിടമുണ്ട് ഇന്ത്യയില്‍. മറ്റെങ്ങുമല്ല നമ്മുടെ തലസ്ഥാന നഗരിയില്‍ തന്നെയാണ് ഇത്. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ വാഹനങ്ങളുടെ ഫസ്റ്റ് എയിഡ് ബോക്സില്‍ ഉണ്ടായിരിക്കേണ്ട വസ്തുക്കളെ കുറിച്ച് കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ കോണ്ടം സൂക്ഷിക്കണം എന്ന് പറയുന്നില്ല.
എന്നാല്‍ ഡല്‍ഹിയിലെ കാര്‍ ഡ്രൈവര്‍മാര്‍ അവരുടെ ഫസ്റ്റ് എയ്ഡ് ബോക്സില്‍ എപ്പോഴും കോണ്ടം സൂക്ഷിച്ചിരിക്കും. സുരക്ഷിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും, എയിഡ്സ് പോലെയുള്ള മാരക ലൈംഗിക രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനുമായി മാത്രമാണ് കോണ്ടം ഉപയോഗിക്കുന്നതെന്നാണ് നമുക്ക് അറിയാവുന്നത്. കോണ്ടത്തിന് മറ്റൊരു ആവശ്യകത കൂടിയുണ്ടെന്നാണ് ഡല്‍ഹിയിലെ ഡ്രൈവര്‍മാര്‍ പറയുന്നത്.
ചെറിയ ആക്സിഡന്റുകളില്‍ നിന്നും മുറിവില്‍ കെട്ടുവാനും, രക്തമൊഴുക്ക് തടയുവാനുമാവുന്നതിനുമാണ് ഇവര്‍ കോണ്ടത്തെ ആശ്രയിക്കുന്നത്. ഇതു കൂടാതെ പരിക്കേറ്റവരെ പരിചരിക്കുന്നതിനായി കൈയ്യുറയായും ഇതുപയോഗിക്കാറുണ്ട്. ഡല്‍ഹിയിലെ കാറുകളുടെ ഫസ്റ്റ് എയ്ഡ് ബോക്സില്‍ കോണ്ടം ഇല്ലെങ്കില്‍ പരിശോധനയ്ക്കിടെ ഫൈന്‍ എഴുതാറുണ്ട്. എന്നാല്‍ നല്കുന്ന നോട്ടീസില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് ഓവര്‍ സ്പീഡെന്നോ മറ്റെന്തെങ്കിലും കാരണവുമായിരിക്കും. അതുകൊണ്ടു തന്നെ ഡ്രൈവര്‍മാര്‍ കോണ്ടം തങ്ങളുടെ വാഹനങ്ങളില്‍ എപ്പോഴും സൂക്ഷിക്കാറുണ്ട്.






