
ജനറല്‍ മോട്ടോഴ്സ് കോര്‍പ്പറേഷനില്‍നിന്ന് (ജിഎംസി) ഇലക്ട്രിക് ഹമ്മര്‍ എത്താൻ പോകുന്നു. ഈ വര്‍ഷം മെയ് 20 ന് ജിഎംസി ഹമ്മര്‍ ഇവി അനാവരണം ചെയ്യുമെന്നാണ് സൂചന.
ഇലക്ട്രിക് എസ്യുവിയുടെ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു. റിവിയന് ആര്1, ടെസ്ല സൈബര്‍ട്രക്ക് എന്നിവയായിരിക്കും എതിരാളികള്‍. ജനറല്‍ മോട്ടോഴ്സിന്റെ ഡെട്രോയിറ്റ് പ്ലാന്റിലായിരിക്കും ഓള് ഇലക്ട്രിക് ഹമ്മര്‍ എസ്യുവി നിര്‍മിക്കുന്നത്.
റല്‍ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് ട്രക്ക് ആയിരിക്കും ഹമ്മര്‍ ഇവി. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡ് മതിയാകും. ജിഎംസി ഹമ്മര്‍ ഇവി ട്രക്കിന് 1,000 ബിഎച്ച്പി കരുത്തും 15,000 എന്‍എം പരമാവധി ടോര്‍ക്കും ഉണ്ടാകും.
ഓഫ്റോഡ് ഫീച്ചറുകൾ അതേപോലെ നിലനിര്‍ത്തുമെന്ന് ജിഎംസി അറിയിച്ചു. ഇലക്ട്രിക് വാഹനമായതിനാല്‍ ശബ്ദം കുറവായിരിക്കും. വി8 പെട്രോള്‍ എന്‍ജിനാണ് ആദ്യ തലമുറ ഹമ്മര്‍ ഉപയോഗിച്ചിരുന്നത്.
അടുത്ത നാല് വര്‍ഷത്തെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ജനറല്‍ മോട്ടോഴ്സിന്റെ നീക്കം.
യുഎസ്സിലെ എല്ലാ പ്ലാന്റുകളും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് സജ്ജീകരിക്കും.സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം 2009 ലാണ് ഹമ്മറിന്റെ ഉല്‍പ്പാദനം ജനറല്‍ മോട്ടോഴ്സ് അവസാനിപ്പിച്ചത്.






