
ബിഗ്ബോസ് സീസണ് ടു പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ ദിവസവും ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എവിക്ഷന് ഘട്ടവും ടാസ്കുകളുമായി ബിഗ് ബോസ് മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം എവിക്ഷനിലൂടെ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദയ അശ്വതി.
നോമിനേഷന് പ്രക്രിയയില്‍ ആദ്യമായി പങ്കെടുത്ത ദയ ആദ്യം പറഞ്ഞത് പ്രദീപിന്റെ പേരായിരുന്നു. തനിയ്ക്ക് ഇരുപത്തിയഞ്ച് വയസ്സു മുതല്‍ പ്രദീപേട്ടനെ അറിയാം. അന്ന് താന്‍ കോട്ടയത്ത് കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയിട്ടുണ്ടായിരുന്നു. അങ്ങനെ താന്‍ അവിടെ വെച്ച് പ്രദീപേട്ടനെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. പരിചയപ്പെട്ട് ഒരു വര്‍ഷത്തോളം താനും പ്രദീപേട്ടനും ഫോണ്‍ ചെയ്തു സംസാരിച്ചു. പിന്നീട് എന്നെ തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു.
കണ്ട സമയത്ത് എന്റെ സൗന്ദര്യക്കുറവ് കൊണ്ടോ, എന്നിലെ പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടോ എന്തുകൊണ്ടോ അറിയില്ല, താന്‍ വലിയൊരു നടനാണ്, എന്റെയടുത്ത് നില്ക്കാന് പോലും പറ്റില്ല, ആള്ക്കാര് പലതും പറഞ്ഞുണ്ടാക്കും എന്ന് പറഞ്ഞു. അതിലുപരി ഞാന്‍ ഇവിടെ വന്നിട്ട് എന്നെ അറിയും എന്നതു പോലും കാണിക്കാതെ, രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് മറ്റുള്ളവരോട് പെര്മിഷന് എടുത്തിട്ട് സംസാരിച്ച വ്യക്തിയാണ് പ്രദീപേട്ടന്. സത്യം പറഞ്ഞാല്‍ ഇക്കാര്യം തന്റെ മനസ്സില്‍ പുതച്ചുമൂടാം എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ ഇരുന്നത്.
ഇന്നലെ ലാലേട്ടന് വന്ന ഷോയില്‍ പ്രദീപേട്ടന് ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍, പ്രദീപേട്ടന് ജാമ്യമെടുത്തതാണ് എന്ന് കരുതി തന്റെ പിടുത്തംവിട്ടിട്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പ്രദീപേട്ടനെ പരിചയമുണ്ട് എന്ന് താന്‍ പറഞ്ഞത്. വളരെ അടുത്ത പരിചയമുണ്ടായിട്ടും അറിയില്ലെന്ന് നടിച്ചതാണ് പ്രദീപ് ചന്ദ്രനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്താന്‍ പ്രേരിപ്പിച്ചതെന്നും ദയ അശ്വതി പറയുന്നു. അതേസമയം, പ്രദീപ് ഉന്നയിച്ച നോമിനേഷന് പേരുകളില്‍ ദയയുടെ പേരും ഉണ്ടായിരുന്നു. മാനസികമായി ദയയോടുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രദീപ് ദയയുടെ പേര് നോമിനേറ്റ് ചെയ്തത്.






