
ബോര്‍ണിയോ : ആപത്തില്‍ പെടുന്ന സഹജീവിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ നല്ല പ്രവര്‍ത്തികള്‍ അത് ചെയ്യുന്നിടത്തോളം കാലം വാര്‍ത്തയായിരിക്കും. എന്നാല്‍ നദിയില്‍ കുടുങ്ങിയ മനഷ്യനെ കരയ്ക്ക് കയറ്റാന്‍ കരങ്ങള്‍ നീട്ടുന്ന ഒരു ഒറാങ്ങൂട്ടാനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ഇപ്പോള്‍ ഈ ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ബോര്‍ണിയോയിലെ ഒറാങ്ങൂട്ടാന്‍ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. ഇവിടെ ഒറാങ്ങൂട്ടന് ഒരു കുഴപ്പവും ഇല്ലാതെ സഞ്ചരിക്കുന്നതിന് വേണ്ടി പാമ്പുകളെ ഒഴിവാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന കേന്ദ്രത്തിലെ ജീവനക്കാരന്. ചെളിയില്‍ കുടുങ്ങി തിരികെ കയറാന്‍ പറ്റാതിരുന്നു ജീവനക്കാരന് നേരെ ഒറാങ്ങൂട്ടാന്‍ കരങ്ങള്‍ നീട്ടുകയായിരുന്നു.
അനില്‍ പ്രഭാകര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ സുന്ദര നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇന്തോനേഷ്യയില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം ബോര്ണിയയില് സഫാരിക്കെത്തിയതായിരുന്നു. ഈ സമയത്താണ് അപൂര്‍വ ദൃശ്യം കണ്ടത്. ഉടന്‍ തന്നെ ക്യാമറിയില്‍ പകര്‍ത്തുകയായിരുന്നു.
ഒറാങ്ങൂട്ടാന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ ജീവനക്കാരനാണ് ഒറങ്ങൂട്ടാന് സഹായിക്കാനായി കൈകള്‍ നീട്ടിയത്. എന്നാല്‍ വന്യജീവി ആയതിനാല്‍ താന്‍ ആ കരങ്ങള്‍ സ്വീകരിക്കാതിരിക്കുകയായിരുന്നു എന്ന് ജീവനക്കാരന് പിന്നീട് അനില്‍ പ്രഭാകരനോട് പറഞ്ഞു.






