
നടന് ബിനീഷ് ബാസ്റ്റിനുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ലുക്കു മാനുവല്‍ ഹക്കീം എന്ന പ്രേക്ഷകന് എഴുതിയ കുറിപ്പ് വൈറലാവുകയാണ്. അദ്ദേഹത്തിന്റെ ലാളിത്യത്തേയും ആതിഥേയ മരിയാദയേയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.
മതവും ജാതിയും രാഷ്ട്രീയവും കൂട്ടിക്കുഴച്ച ആശങ്കയിലായിരുന്നു പോയിരുന്നത്. എന്നാല്‍ അനില്‍ രാധാകൃഷ്ണ മേനോനെ കണ്ടു കഴിഞ്ഞപ്പോള്‍ ആ ധാരണയെല്ലാം മാറി. സംവിധായകന് എന്നതിലപ്പുറം അനില്‍ രാധാകൃഷ്ണ മേനോന് എന്ന വ്യക്തിയെ തിരിച്ചറിയാത്തവര്‍ക്കുള്ള എഴുത്താണ് എന്നും ലുക്കുമാനുവല് ഹക്കീം എന്ന പ്രേക്ഷകര്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം.
ആ ... തണലില്‍ ഇത്തിരി നേരം..!
,ഞങ്ങളുടെ ഷോര്‍ട് ഫിലീം ഫെസ്റ്റു ലുക്ക് പോസ്റ്റര്‍ റിലീസിങ്ങിനു അനുമതിക്കായി എന്റെ സുഹൃത്ത് വിഷ്ണു രാജും (ആള്‍ക്കൂട്ടത്തില്‍ ഒരുവന് അസോസ്സിയേറ്റ് ഡയറക്ടര്‍ ) അനില്‍ രാധകൃഷണ മേനോന് സാറെ വിളിച്ചു, ഞങ്ങളോടു വിട്ടീലേക്ക് വരു ,സ്ഥലവും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു, ഒരു സംവിധായകനില്‍ നിന്നു വീട്ടിലേക്കു വരു എന്ന ഡയലോഗ് പ്രതീക്ഷിച്ചിരുന്നില്ല, മനസ്സില്‍ ,ഞങ്ങളുടെ മതവും, ജാതിയും, രാഷ്ട്രീയവും കൂട്ടി കുഴച്ച തെല്ല് ആശങ്കയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ 9 - 2 - 2020 ഞായര്‍ രാവിലെ വീട്ടീലേക്ക് പോയി. വീടിന്റെ മുന്‍വശത്തെ കോളിംങ്ങ് ബെല്ല് അമര്‍ത്തുന്നതിനു മുമ്പ് തന്നെ ഒരു പുഞ്ചിരിയോടെ ഡ്രൈവര്‍ വാതില്‍ വീടിന്റെ തുറന്നു ,വന്ന വിവരങ്ങള്‍ സന്തോഷപൂര്‍വ്വം തിരക്കി, ഞങ്ങളോടു ഇരിക്കാന്‍ പറഞ്ഞു, (സാധരണ സംവിധായകരെ കാണാന്‍ പോയാല്‍ ഡ്രൈവേഴ്സും, അസിസ്റ്റന്റും ,പോലീസ് സ്റ്റേഷനില്‍ എത്തിയ സാധരണക്കാരോട് കോണ്സ്റ്റബള്സ് സംസാരിക്കുന്ന രീതി ഞങ്ങള്‍ ഓര്‍ത്തു ) ഭാഗ്യം അതുണ്ടായില്ല എന്നു മാത്രമല്ല ഞങ്ങള്‍ക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു.
വലിയ ഒരു പോസിറ്റീവ് എനര്‍ജി ഞങ്ങള്‍ക്കു കിട്ടി, ഞങ്ങള്‍ കസേരയില്‍ ഇച്ചിരി വിറയലോടു കൂടി പരസ്പരം സംസാരിക്കാതെ ഇരിക്കുമ്പോള്‍ പൊടുന്നനെ ഡോര്‍ തുറന്നു പേരുവിളിച്ചു കൊണ്ടു സുമുഖനായ ആ മനുഷ്യന് കൈ തന്നു ഞങ്ങളെ കോലായില്‍ പിടിച്ചു ഇരുത്തി, വളരെ കാലം പരിജയമുള്ള വ്യക്തിയെപോലെ സാര്‍, സംസാരിച്ചു തുടങ്ങി ,സാറിന്റെ അമ്മയെ വിളിച്ചു ഞങ്ങളെ പരിചയപ്പെടുത്തി, ജ്യൂസും ആ അമ്മയുടെ കൈ കൊണ്ടു തന്നു, ഞങ്ങള്‍ അതു കുടിക്കുമ്പോഴും ഒരു മലായാളി എന്നുള്ള രീതിയില്‍ വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടി ,കാരണം ആ അമ്മയെ ആണല്ലൊ ചെയ്യാത്ത തെറ്റിനു തെറികള്‍ കേള്‍ക്കേണ്ടി വന്നത്, പിന്നീട് ഞങ്ങള്‍ ഫ്രീസായ അവസ്ഥ, സാര്‍ സംസാരം ആരംഭിച്ചു, രാഷ്ട്രീയം, സാമുഹികം, അന്താരാഷ്ട്ര സിനിമകള്‍, വിവാദ സഹചര്യം, മലയാള സിനിമ ലോകം മാറ്റങ്ങള്‍, ചെയ്യേണ്ടത്, സഖാവ് ഇഎംഎസ് ഉള്ള സദസ്സില്‍ പരിപാടി അവതരിപ്പിച്ചത്,അങ്ങിനെ ഒരിപിടി കാര്യങ്ങള്‍, പതിയെ ഒരു ബ്രദറിനെ പോലെ കുടുംബ കാര്യങ്ങള്‍ അന്വേഷിച്ചു, മകളുടെ ഫോട്ടോ കാണിച്ചു തരാന്‍ ആവിശ്യപ്പെട്ടു, നാം ജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉപദേശങ്ങള്‍ ...അങ്ങിനെ ഒരിക്കലും അവിടെ നിന്നു എണിറ്റു പോകാന്‍ തോന്നാത്ത വിധം അദ്ദേഹം സംസാരിച്ചു.
സാമൂതിരി രാജകുടുംബത്തിന്റെ സ്നേഹവും പരിളാലനവും ഞങ്ങള്‍ അനുഭവിച്ചു, ഞങ്ങളോടു അദ്ദേഹം ഓര്‍മ്മിപ്പിച്ചു നിങ്ങള്‍ ഇരുന്ന കസേരയില്‍ ഫഹദും, ആസിഫും ,പ്രത്വിരാജും ,അങ്ങിനെ പല പ്രമുഖരും ഇരുന്ന സീറ്റാണ്, അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ടിന്റെ കഥ പറഞ്ഞു തന്നു, ഫെസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണിച്ചു ,അഭിപ്രായം ആരാഞ്ഞു, ഓരോ നിമിഷവും ഞങ്ങള്‍വേറെ ഏതൊലോകത്തേക്ക് പോയി കൊണ്ടിരുന്നു, വന്ന കാര്യം മറന്നു ഒടുവില്‍ അദ്ദേഹം തന്നെ അത് ഓര്‍മ്മിപ്പിച്ചു, അദ്ദേഹത്തിന്റെ അമ്മ ദളിത് കുടുംബങ്ങള്‍ക്ക് വിട്ടു നല്കിയ ഭൂമി, സാമൂതിരിരാജകുടുംബം മുസ്ലിം വിഭാഗത്തിനു നല്കിയ ഭൂമി എല്ലാം കണ്ടു.... എന്റെ മനസ്സു ആവര്‍ത്തിച്ചു എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു,നമ്മുടെ സമൂഹം ,എന്റെ യുവജന സംഘടന എറണാംകുളം ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ എത്രമാത്രം അനീതി ഈ മനുഷ്യ സ്നേഹിയോടും കുടുംബത്തിനോടും ചെയ്തു....?
തെറി വിളിച്ചെവരും ,വീഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും ഇദ്ദേഹത്തെ പോയി കാണണം.. അനുഭവിച്ചറിയണം... മനുഷ്യത്വം എന്താണന്നും, പൈതൃകവും പാരമ്പര്യവും കുല മഹിമയും, തറവാടിത്തവും എന്താണന്നു അനുഭവിച്ചറിയണം, ഒടുവില്‍ ഫോട്ടോ എടുത്തു കെട്ടിപ്പിടിച്ചു ഞങ്ങള്‍ക്കു മുത്തം നല്കി പിരിയുമ്പോള്‍ കണ്ണുകളില്‍ വെള്ളം നിറഞ്ഞിരുന്നു.... മനസ്സില്ലാതെ ഞങ്ങള്പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍, തെറി വിളിച്ചതിനു പ്രായശ്ചിത്തമായ ഒരാള്‍ സാറിനു നല്കിയ ഒരു മനോഹരമായ പട്ടി കുട്ടി നന്ദിയോടെ ഞങ്ങളെയും സാറിനെയും നോക്കുന്നുണ്ടായിരുന്നു.... ഞാന്‍ അപ്പോള്‍ ആലോചിച്ചത് ,നാല്‍പ്പത് ദിവസം അനില്‍ സാറുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു, ഉണ്ടുറങ്ങി നന്ദികേടു കാട്ടിയ മനുഷ്യനെ കുറിച്ചായിരുന്നു..... പ്രബുദ്ധര് എന്നു അവകാശപ്പെടുന്ന മലയാളികളെ തെറ്റിദ്ധരിപ്പിച്ച വരെ കുറിച്ച്..പട്ടി ഈസ് ദ ബെസ്റ്റ്..!
സ്നേഹപൂര്‍വ്വം -ലുക്കുമാനുല്‍ ഹക്കീം.
ലവ : പലരും ചോദിച്ചു നിങ്ങള്‍ ചാന്‍സ് ചോദിച്ചില്ലെ.. എന്ന് ,മനുഷ്യത്വവും ജീവിതവും തിരിച്ചറിയുന്ന സ്ഥലത്ത് എന്ത് ചാന്‍സ്... ഇത് എഴുതിയത് അദ്ദേഹത്തിന്റെ സിനിമയില്‍ കയറിപ്പറ്റാനുള്ള സൈക്കോള്ളിക്കല് മൂവ് അല്ല, ഒരു അഭിനേതാവിനു ഒരാളുടെ സിനിമയില്‍ മാത്രം ഇടംകിട്ടിയാല്‍ മികച്ച നടനാകും എന്നു വിശ്വസിക്കുന്ന ആളഅല്ല ഞാന്‍ എന്ന വ്യക്തി, ഇത് അനില്‍ രാധ കൃഷണ മേനോന് എന്ന വ്യക്തിയെ തിരിച്ചറിയാത്തവര്‍ക്കുള്ള എഴുത്താണ്... അത്രമാത്രം നന്ദി..!






