
ബാംഗളൂര്‍ : ഐ പി എല്‍ മത്സരം പുതിയ സീസണില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് മാറ്റങ്ങളായിട്ടാണ് കളിക്കാന്‍ ഇറങ്ങുന്നത്. അതില്‍ അവരുടെ പ്രധാന മാറ്റമാണ് പുതിയ ലോഗോ. വെള്ളിയാഴ്ചയാണ് റോയല്‍ ചലഞ്ചോഴ്സ് അവരുടെ പുതിയ ലോഗോയും ജേഴ്സിയും പുറത്ത് വിട്ടത്. കിരീടം വെച്ച സിംഹമാണ് ആര് സി ബിയുടെ പുതിയ ലോഗോ. എന്നാല്‍ ഈ ലോഗോയെ ട്രോളി നിരവധി ആരാധകര്‍ കമന്റ് ചെയ്തിരുന്നു.
ഇവര്‍ക്കൊപ്പം മുംബൈ ഇന്ത്യന്‍സ് താരം ബുംറയും കൂടി. ആര് സി ബി ഇന്‍സ്റ്റായില്‍ ഇട്ട് പോസ്റ്റിന് താഴെയാണ് ബുംറയുടെ കമന്റ്. നല്ല ലോഗോ, എന്റെ ബൗളിങ് ആക്ഷന്‍ പോലെയുണ്ട്. ഇതായിരുന്നു ബുംറയുടെ ട്രോള്‍. കൂടെ പൊട്ടിച്ചിരിക്കുന്ന സ്മൈലിയും.
നേരത്തെ ആര് സി ബി ട്വിറ്റര്‍ അക്കൗണ്ടില്‍ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ആരാധകരും ആശങ്കയിലായി. എന്നാല്‍ പുതിയ ലോഗോ അവതരിപ്പിക്കാനായിരുന്നു പഴയതെല്ലാം കളഞ്ഞത്. പുതിയ പതിറ്റാണ്ട്. പുതിയ ആര് സി ബി, പുതിയ ലോഗോ എന്ന കുറിപ്പോടെ ആര് സി ബി ട്വിറ്ററില്‍ പുതിയ ലോഗോ അവതരിപ്പിച്ചു. ഐ പി എല്‍ 13 ാം സീസണ് ഏപ്രിലിലാണ് ആരംഭിക്കുന്നത്.






