
ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജിം പൂട്ടിയതോടെ വ്യായാമത്തിനായി അപ്പര്ട്ട്മെന്റില് മാരത്തണ്‍ ഓട്ടം ഓടുന്ന ചൈനീസ് യുവാവിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. വീട്ടിലെ ഹാളിലെ മേശയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്ന പാന്‍ ഷന്സുവിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
ആറ് മണിക്കൂറും 41 മിനിറ്റുമെടുത്ത് 66 കിലോമീറ്ററാണ് പാന്‍ ഷാന്സു നടന്നത്. തന്റെ കയ്യിലെ ഡാറ്റാ ട്രാക്കര്‍ വച്ചാണ് പാന്‍ ഇത് തെളിയിച്ചത്. ഇതോടെ പാന്‍ ഷാന്സു അനൗദ്യോഗിക സ്വര്‍ണ മെഡല്‍ നേടിയിരിക്കുകയാണ്. ആദ്യം വയറു വേദന തോന്നുമെങ്കിലും, കുറേ തവണ കറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അത് ശീലമാകുമെന്ന് പാന്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച പാന്‍ കുളിമുറിയ്ക്കുള്ളില്‍ 30 കിലോമീറ്റര്‍ ഓടുന്ന വീഡിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു. വീട്ടിനുള്ളില്‍ അനിശ്ചിതകാലത്തേക്ക് പെട്ടുപോയവര്‍ക്കായി കായകതാരങ്ങളെ ഉള്‍പ്പെടുത്തി ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബോവത്കരണ ക്യാമ്പെയ്ന് നടത്തിവരുന്നുണ്ട്. വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാതെ വന്നതോടെ 17 നില ഫ്ളാറ്റിലെ കോണിപ്പടികള്‍ ഇറങ്ങിയും കയറിയുമാണ് ചിലര്‍ വ്യായാമം ചെയ്യുന്നത്.






