
4ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിങില്‍ റിലയന്‍സ് ജിയോ മുന്നിലെത്തി. സെക്കന്റില്‍ 20.9 എംബിപിഎസ് ആണ് ജിയോയുടെ വേഗത. എന്നാൽ, ജനുവരിയില്‍ 4ജി അപ്ലോഡ് വേഗതയില്‍ വോഡഫോണ്‍ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജിയോയുടെ അടുത്തുള്ള എതിരാളിയായ ഭാരതി എയര്‍ടെല്‍ നെറ്റ്വര്ക്കിന് ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത 7.9 എംബിപിഎസ്, വോഡഫോണ്‍ 7.6 എംബിപിഎസ്, ഐഡിയ 6.5 എംബിപിഎസ് എന്നിങ്ങനെയാണ്. നവംബറില്‍ റെക്കോര്‍ഡു ചെയ്ത 27.2 എംബിപിഎസ് വേഗത കുറഞ്ഞെങ്കിലും റിലയന്‍സ് ജിയോ ആണ് മുന്നിൽ.
അപ്ലോഡ് വേഗതയില്‍ 6 എംബിപിഎസ് ഡാറ്റാ വേഗതയുള്ള വോഡഫോണ്‍ ഒന്നാമതെത്തി. 5.6 എംബിപിഎസ്- ഐഡിയ, റിലയന്‍സ് ജിയോ - 4.6 എംബിപിഎസ്, എയര്‍ടെല്‍- 3.8 എംബിപിഎസ് എന്നിങ്ങനെയാണ് അപ്ലോഡ് വേഗത രേഖപ്പെടുത്തിയത്.






