
മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആകുലപ്പെടാത്തവര്‍ കുറവായിരിക്കും. താരനകറ്റാനും മുടിയുടെ ആരോഗ്യം വര്‍ധിക്കാനും ഹോട്ട് ഓയില്‍ മസാജ് മികച്ചതാണ്. ഇതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പോകേണ്ടതില്ല വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയും.
ഹോട്ട് ഓയില്‍ മസാജിനായി ഹൊഹോബ ഓയില്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഓലിവ് ഓയില്‍ എന്നിവ തുല്യ അളവിലെടുത്ത് മിശ്രിതമാക്കുക. മുടിയില്‍ പുരട്ടാനാവശ്യമായ അളവില്‍ എടുത്താല്‍ മതിയാകും. ശേഷം ഈ മിശ്രിതം ഒരു പാത്രത്തില്‍ ചൂടുവെള്ളം എടുത്ത് അതില്‍ വച്ച് ചൂടാക്കാം.
നേരിട്ടു ചൂടാക്കരുത്. തലയില്‍ വയ്ക്കാന്‍ പാകത്തിനുള്ള ചൂടേ പാടുള്ളു. പൊള്ളുന്ന ചൂടാകരുത്.
തുടര്‍ന്ന് വിരലുകള്‍ എണ്ണയില്‍ മുക്കിയശേഷം മുടി കുറച്ചു കുറച്ചായി വകഞ്ഞ് തലയോട്ടിമുതല് മസാജ് ചെയ്യുക. ഇങ്ങനെ മുടിയിഴയുടെ അറ്റംവരെ പുരട്ടുക.
ചൂടുവെള്ളത്തില്‍ മുക്കിപിഴിഞ്ഞ ടവ്വല്‍ ഉപയോഗിച്ച് 20 മിനിറ്റ് മുടിയില്‍ കെട്ടി വയ്ക്കുക. ശേഷം പതിവായി ഉപയോഗിക്കുന്ന ഷാപൂവും കണ്ടീഷ്ണറും ഉപയോഗിച്ച് മുടി കഴുകാം. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താല്‍ മുടിയുടെ ആരോഗ്യം വര്‍ധിക്കും.






