
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്. അഖില്‍ പോള്‍, അനസ് ഖാന് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ നടി റേബ മോണിക്കയും എത്തുന്നുണ്ട്. ഈ ചിത്രത്തിനായി ഫോറന്‍സിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ റേബയെ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ.
'ഫോറന്‍സിക്കിന്റെ കഥ റേബയുടെ അടുത്ത് പറയാന്‍ ചെന്ന സമയത്ത് റേബ ചോദിച്ചത്രെ, ടൊവിനോയുടെ സിനിമ, ഇതില്‍ ലിപ് ലോക്ക് ഉണ്ടോ എന്ന്. അപ്പോള്‍ തന്നെ ഇവര്‍ ഉണ്ടെന്ന് പറയുകയും, അങ്ങനെ ആണെങ്കില്‍ ഈ പടം ചെയ്യുന്നില്ലെന്ന് റേബ പറഞ്ഞെന്നുമാണ് കഥകള്‍'.
മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. റിതിക സേവ്യര്‍ ഐ,പി.എസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. ഈ വെള്ളിയാഴ്ചയാണ് ഫോറന്‍സിക് തിയേറ്ററുകളിലെത്തുന്നത്.






