
യുവതി വളര്‍ത്തു മക്കളുടെ മുമ്പിന് അര്‍ദ്ധനഗ്നയായി നിന്ന കേസില്‍ വഴിത്തിരിവ്. അമേരിക്കയിലെ വിചാരണക്കോടതിയില്‍ ടില്ലി ബുക്കാനന് എന്ന യുവതിയാണ് വിചാരണക്കിടയില്‍ കുറ്റം സമ്മതിച്ചത്. 9 മുതല്‍ 13 വരെ പ്രായമുള്ള മൂന്നു കുട്ടികളെയാണ് ടില്ലി ബുക്കാനനും ഭര്‍ത്താവും വളര്‍ത്തുന്നത്. ഈ കുട്ടികളുടെ മുമ്പില്‍ വച്ചാണ് മാറിടം മറയ്ക്കാതെ യുവതിയും ഭര്‍ത്താവും കാണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ കുട്ടികളുടെ യഥാര്‍ഥ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
വീട്ടിലെ ഒരു മുറിയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ദമ്പതികള്‍. ജോലിക്കിടെ വസ്ത്രങ്ങളില്‍ അഴുക്കു പറ്റാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഭര്‍ത്താവിന് അരയ്ക്കു മുകളില്‍ വസ്ത്രം ധരിക്കാതെ കുട്ടികള്‍ക്കു മുമ്പില്‍ നില്ക്കാമെങ്കില് തനിക്കും അതിനുള്ള അവകാശം ഉണ്ടെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ സ്ത്രീകള്‍ക്ക് അങ്ങനെയൊരു അവകാശം അമേരിക്കന്‍ സമൂഹത്തില്‍ ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ വാദം. മാറിടം മറയ്ക്കാതെ യുവതി പ്രത്യക്ഷപ്പെട്ടത് അശ്ലീല ദൃശ്യങ്ങളുടെ പരിധിയില്‍ വരുമെന്നും അവര്‍ വാദിച്ചു.
ടില്ലിയുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെടാതിരിക്കാന്‍ വേണ്ടി ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതി കുറ്റം നിഷേധിക്കുകയും എന്നാല്‍ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തുകയും ചെയ്താല്‍ ലൈംഗിക കുറ്റവാളി എന്ന പദവിയായിരിക്കും യുവതിക്കു ലഭിക്കുക. ലൈംഗിക കുറ്റങ്ങളുടെ പേരിലുള്ള വിചാരണ നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാനാണ് യുവതി കുറ്റം സമ്മതിച്ചത്. കുട്ടികളുടെ മുമ്പില്‍ നില്ക്കുമ്പോള് താന്‍ മാറിടം മറച്ചിട്ടില്ലായിരുന്നുവെന്ന് ടില്ലി കോടതിയില്‍ സമ്മതിച്ചു. സംഭവം ഉണ്ടായതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് മറ്റൊരു കുറ്റകൃത്യത്തിലും ഏര്പ്പെട്ടിട്ടില്ലാത്തതിനാലും കുറ്റം സമ്മതിച്ചതിനാലും ടില്ലി ബുക്കാനന് ശിക്ഷ നേരിടേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്.






