മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന വനിത ട്വന്റി20 ലോകകപ്പില്‍ അപരാജിതരായി ഇന്ത്യന്‍ പെണ്‍പുലികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍ കടന്നിരിക്കുകയാണ്. മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീം ഇന്ത്യയുടെ താരങ്ങളും സോഷ്യല്‍മീഡിയയില്‍ താരങ്ങളാണ്. സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം ഡാന്‍സ് കളിക്കുന്ന ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസിന്റെ വീഡിയോ വൈറലായി സോഷ്യല്‍മീഡിയ കീഴടക്കുന്നതിനിടെയാണ് ഇതാം വീണ്ടും അടുത്തത് പുറത്തെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് ഡാന്‍സ് സ്റ്റെപ്പ് പഠിപ്പിച്ചു കൊടുക്കുന്ന ജെമീമയുടെ വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്. ഐസിസിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഐസിസിയാണ് വീഡിയോ പുറത്തുവിട്ടത്. ജെമീമ വീണ്ടും ഡാന്‍സ് ചെയ്യുന്നു.. ഇത്തവണ ഡാന്‍സ് ടീച്ചറായാണ് എത്തുന്നത് എന്ന കുറിപ്പോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കാര്‍ത്തിക് ആര്യന്റെ ഏറ്റവും അവസാനം റിലീസായ 'ലൗ ആജ് കാള്‍ 2' എന്ന ചിത്രത്തിലെ ഹാന്‍ മെയ്ന്‍ ഗാലറ്റ് എന്ന ബോളിവുഡ് നമ്പറിലെ സ്റ്റെപ്പുകളാണ് ജെമീമ കുട്ടികള്‍ക്കായി പഠിപ്പിച്ചു കൊടുക്കുന്നത്. ജെമീമയുടെ ആദ്യ വൈറല്‍ വീഡിയോ കാര്‍ത്തിക് ആര്യന് ട്വിറ്ററിലൂടെ വ്യാഴാഴ്ച ഷെയര്‍ ചെയ്തിരുന്നു. ഈ വലംകൈയ്യന്‍ ബാറ്റ്സ്മാനാണ് ഫേവറിറ്റ് ക്രിക്കറ്റര്‍ എന്ന കുറിപ്പോടെയായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ്. ലോകകപ്പ് ട്രോഫി ഇന്ത്യയിലെത്തിക്കണമെന്നും കാര്‍ത്തിക് താരത്തോട് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments