
തിരുവനന്തപുരം: അടുത്ത കാലത്ത് റിലീസായ സിനിമകളില്‍ വളരെ മികച്ച പ്രതികരണം ലഭിച്ച സിനിമകളാണ് ട്രാന്‍സ്, ജോസഫ് എന്നിവ. താരങ്ങളുടെ അഭിനയ മികവുകൊണ്ടും സിനിമയുടെ കഥകൊണ്ടും വേറിട്ടുനിന്നവയായിരുന്നു ഈ രണ്ട് ചിത്രങ്ങളും. എന്നാല്‍, ഈ ചിത്രങ്ങളില്‍ പറഞ്ഞിരിക്കുന്ന ചികിത്സാ സംബന്ധമായ വിഷയങ്ങളിലെ ആധികാരികത ചോദ്യം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) രംഗത്ത് വന്നിരിക്കുകയാണ്.
ജോസഫ് എന്ന ചിത്രത്തില്‍ അവയവക്കടത്തിനെക്കുറിച്ചാണ് പരാമര്ശിക്കുന്നതെങ്കില് അടുത്തിടെ ഇറങ്ങിയ ട്രാന്‍സില്‍ മാനസിക രോഗവുമായി ബന്ധപ്പെട്ട മരുന്നുകളെയും ചികിത്സകളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇത് വളരെ വിചിത്രവും അശാസ്ത്രീയവുമാണെന്ന് ഐ.എം.എ അഭിപ്രായപ്പെട്ടു. ഇതിനെ തുടര്‍ന്ന് മാനസിക രോഗം ബാധിച്ചവര്‍ ചികിത്സ അവസാനിപ്പിച്ചതായും ഐ.എം.എ പരാതിപ്പെട്ടു.
ജോസഫ് സിനിമയും ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയതായി ഐ.എം.എ പരാതിപ്പെട്ടു. ഈ ചിത്രം പുറത്തുവന്നതിന് ശേഷം ഒട്ടേറെ ആളുകള്‍ അവയദാനത്തില്‍ നിന്ന് പിന്മാറിയതായും ഐ.എം.എ പറഞ്ഞു.
ചികിത്സ സംബന്ധിക്കുന്ന ഇത്തരം രംഗങ്ങള്‍ ഉള്ള ചിത്രങ്ങള്‍ നിര്‍ബന്ധമായും മെഡിക്കല്‍ ഉപദേശകസമിതിയുടെ അഭിപ്രായം തേടണമെന്നും ഇതിനായി ഒരു മെഡിക്കല്‍ ഉപദേശക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്ര വകുപ്പ് മന്ത്രിക്കും ഐ.എം.എ കത്ത് നല്കി. ഈ ചിത്രങ്ങളിലെ രംഗങ്ങള്‍ ഒഴിവാക്കാനും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.






