
ചെന്നൈ : നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും 31 പവന് മോഷണം പോയെന്ന പരാതിയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പോലീസ് അറസ്റ്റു ചെയ്തു.
കാണാതായ സ്വര്‍ണ്ണം ഇവരുടെ പക്കല്‍ നിന്നും ലഭിച്ചതായി നടി പറഞ്ഞു. കോള്‍ ടാക്ടസി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. കൂട്ടാളി നേപ്പാള്‍ സ്വദേശിയാണ്.
ആറ്റുകാല്‍ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് പോകാനിരിക്കെ ആയിരുന്നു മോഷണം. തലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.






