
തിരുവനന്തപുരം: കെ.എം.എം.എല്‍ അഴിമതിക്കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ടോം ജോസിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അംഗീകരിച്ചു. ടോം ജോസ് കെ.എം.എം.എല്‍ എം.ഡിയായിരിക്കേ് 250 ടണ്‍ മെട്രിക് ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഇ ടെന്‍ഡര്‍ വഴി സ്വകാര്യ കമ്പനികളില്‍ നിന്ന് 88 മെട്രിക് ടണ്‍ മഗ്നീഷ്യം വാങ്ങിയതിനു ശേഷം 162 മെട്രിക് ടണ്‍ മഗ്നീഷ്യം കൂടിയ വിലയ്ക്ക് വാങ്ങിയെന്നും ഇതില്‍ സ്ഥാപനത്തിന് 2.54 കോടി രൂപ നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യ കേസ്.
പ്രാഥമിക അന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാണെന്ന് നിജപ്പെടുത്തി. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ നഷ്ടമുണ്ടായില്ലെന്നും മത്സരാധിഷ്ഠിത ടെന്‍ഡറിലേക്ക് വന്നതിനെ തെറ്റായി വ്യാഖയാനിക്കുകയായിരുന്നുവെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നത്.






