ന്യൂഡല്‍ഹി : ഗോമൂത്ര പാര്‍ട്ടിക് ശേഷം കൊറോണ പടരാതിരിക്കാന്‍ അഖില ഭാരത ഹിന്ദു മഹാ സഭയുടെ പുതിയ നിര്‍ദേശം. കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും ദമ്പിതികള് തമ്മില്‍ ശാരീരിക ബന്ധത്തില്‍ നിന്നും സ്നേഹപ്രകടനത്തില്‍ നിന്നും വിട്ട് നില്‍ക്കാനാണ് അഖില ഭാരത ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ചക്രപാണി മഹാരാജ് നിര്‍ദേശിച്ചത്. ഒരു വര്‍ഷം മുഴുവന്‍ ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ട് നില്ക്കുക. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാര്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായവരും നിര്‍ദേശം പാലിക്കണം. ആളുകള്‍ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കണം ചക്രപാണി പറഞ്ഞു.
കൂടാതെ വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണക കുറി തൊട്ടുകൊടുക്കുയും ഗോമൂത്രം കുടിക്കാന്‍ നല്‍കുകയും വേണം. കൊവിഡ് ബാധിച്ച എല്ലാ രാജ്യത്തെ തലവന്മാര്ക്കും ഗോമൂത്രം അയച്ച് കൊടുക്കാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നതായും ചക്രപാണി പറഞ്ഞു. ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിലൂടെ പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.
ശനിയാഴ്ചയായിരുന്നു ചക്രപാണിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. ഏകദേശം 200 പേര് പാര്‍ട്ടിക്കെത്തി ഗോമൂത്രം കുടിച്ചു. കൂടുതല്‍ പാര്‍ട്ടി നടത്തുമെന്നും എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഗോമൂത്രം കുടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഡിസ്റ്റില്‍ ചെയ്ത മൂത്രം കുടിക്കണം. തേന്‍, വാഴപ്പഴം, കരിമ്പ് ജ്യൂസ്, ഇളനീര് എന്നിവയല്‍ ഗോമൂത്രവും ചാണകവും ചേര്‍ത്ത് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Comments